Kerala
ലോക്ക്ഡൗൺ ഇളവുകളിൽ ഇന്ന് തീരുമാനം; കലക്ടർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും
Kerala

ലോക്ക്ഡൗൺ ഇളവുകളിൽ ഇന്ന് തീരുമാനം; കലക്ടർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും

Web Desk
|
6 July 2021 1:18 AM GMT

കോവിഡ് സാഹചര്യം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് കൊല്ലം ജില്ല സന്ദർശിക്കും.

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ കലക്ടർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ നിന്നും താഴുന്നില്ല. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം ചർച്ച ചെയ്യാൻ കലക്ടർമാരെ ഉൾപ്പെടുത്തി അവലോകന യോഗം ചേരുന്നത്.

രോഗികളുടെഎണ്ണം കുറയാത്തതിനാൽ വടക്കൻ ജില്ലകളിൽ പരിശോധന വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും.

അതേസമയം, സംസ്ഥാനത്ത് കേന്ദ്ര സംഘത്തിന്‍റെ സന്ദർശനം തുടരുകയാണ്. ഇന്ന് കൊല്ലം ജില്ലയിൽ സന്ദർശനം നടത്തുന്ന സംഘം പാരിപ്പിള്ളി മെഡിക്കൽ കോളജിലെ ചികിത്സാ സൗകര്യം വിലയിരുത്തും. ഉച്ചയ്ക്ക് ശേഷം കലക്ടരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളെ പത്തനംതിട്ടയിലും കേന്ദ്രസംഘം സന്ദർശിക്കും.

Related Tags :
Similar Posts