Kerala
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി കോവിഡ് രോഗിയില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയതായി പരാതി
Kerala

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി കോവിഡ് രോഗിയില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയതായി പരാതി

Web Desk
|
28 May 2021 1:27 AM GMT

1,42,000 രൂപയാണ് വട്ടിയൂര്‍ക്കാവ് സ്വദേശിയില്‍ നിന്ന് ആറ് ദിവസത്തെ ബില്ലായി ഈടാക്കിയത്

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയതായി പരാതി. 1,42,000 രൂപയാണ് വട്ടിയൂര്‍ക്കാവ് സ്വദേശിയില്‍ നിന്ന് ആറ് ദിവസത്തെ ബില്ലായി ഈടാക്കിയത്. പോത്തന്‍കോട് ശുശ്രുത മെഡിക്കല്‍ സെന്‍ററിനെതിരെയാണ് പരാതി.

കോവിഡ് സ്ഥിരീകരിച്ച ശേഷം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മാസം 12ന് വട്ടിയൂര്‍ക്കാവ് സ്വദേശി ഭുവനേന്ദ്രനെ ശുശ്രുത മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചത്. 18ന് ഡിസ്ചാര്‍ജായി. ഈ ആറ് ദിവസത്തെ ബില്‍ തുകയായി ഈടാക്കിയത് 1,42,708 രൂപ. ആറ് ദിവസം രോഗിക്ക് നല്‍കിയത് 30 മാസ്ക്- ഒരു എന്‍ 95ന് വിലയിട്ടത് 100 രൂപ. 30 പിപിഇ കിറ്റിനായി 33,000 രൂപയും ബില്ലിട്ടു.

ഒരു പി പിഇ കിറ്റിന് 1100 രൂപ വെച്ചാണ് ആറ് ദിവസത്തെ ബില്ലായി 33000 രൂപ ബില്ലിട്ടത്. പിപിഇ കിറ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 273 രൂപയാണ്. സര്‍ക്കാര്‍ കൊവിഡി ചികിത്സാ ഉപകണങ്ങളുടെ വില നിശ്ചയിച്ച 14ന് ശേഷവും ശുശ്രുത മെഡിക്കല് സെന്‍റര്‍ ഈബില്ലില്‍ ഈടാക്കിയത് ഉയര്‍ന്ന നിരക്കാണ്. അമിത ബില്ല് ഈടാക്കിയതിനെതിരെ ഭുവനേന്ദ്രന്‍റെ കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇരുന്ന സ്റ്റോക്കായതുകൊണ്ടാണ് ഈ തുക ഈടാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Similar Posts