Kerala
ഇടുക്കി ഇടമലക്കുടി ആദിവാസി പഞ്ചായത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു.
Kerala

ഇടുക്കി ഇടമലക്കുടി ആദിവാസി പഞ്ചായത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു.

Web Desk
|
13 July 2021 10:20 AM GMT

കോവിഡ് ഒന്നാം തരംഗത്തിലോ രണ്ടാം തരംഗത്തിൽ ഇതുവരെയും ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല.

ഇന്ത്യയിൽ തന്നെ ഇതുവരെ കോവിഡ് സ്ഥിരീകരിക്കാത്ത ഏക പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി ആദിവാസി പഞ്ചായത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ 40 കാരിക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് കോവിഡ് ബാധിച്ചത്.

കോവിഡ് ഒന്നാം തരംഗത്തിലോ രണ്ടാം തരംഗത്തിൽ ഇതുവരെയും ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പഞ്ചായത്തിൽ നിന്ന് പുറത്തുപോയ ഒരാൾക്ക് മറ്റൊരിടത്ത് വച്ച് കോവിഡ് ബാധിച്ചിരുന്നു എന്നത് ഒഴിച്ചു നിർത്തിയാൽ കോവിഡ് ഇടമലക്കുടിയിൽ ഇതുവരെ എത്തിനോക്കിയിട്ട് പോലും ഉണ്ടായിരുന്നില്ല. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പുറമേ നിന്നുള്ളവർക്ക് പ്രവേശനമില്ലായിരുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ കുറേ കൂടി കർശനമായ വിലക്ക് അവിടുത്തെ ഊരു മൂപ്പൻമാർ ഏർപ്പെടുത്തിയിരുന്നു. അങ്ങനെകൂടിയായിരുന്നു കോവിഡിനെ അവർ പ്രതിരോധിച്ചിരുന്നത്. എന്നാൽ കുറച്ചു നാൾ മുമ്പ് ഇടുക്കി എംപി ഡീൻ കുര്യോക്കോസും ഒരു യുട്യൂബറും കൂടി ഇടമലക്കുടിയിലേക്ക് നടത്തിയ യാത്ര വിവാദമായിരുന്നു. കോവിഡ് പടരാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു അന്ന് വിവാദമുണ്ടായത്. ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരും നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Tags :
Similar Posts