Kerala
കോവിഡ് രണ്ടാം തരംഗം: കെ.എസ്.ആര്‍.ടി.സിക്ക് കനത്ത നഷ്ടം; പ്രതിദിന വരുമാനം രണ്ട് കോടി കുറഞ്ഞു
Kerala

കോവിഡ് രണ്ടാം തരംഗം: കെ.എസ്.ആര്‍.ടി.സിക്ക് കനത്ത നഷ്ടം; പ്രതിദിന വരുമാനം രണ്ട് കോടി കുറഞ്ഞു

Web Desk
|
22 April 2021 9:14 AM GMT

വരുമാനം കുറഞ്ഞാലും സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗതാഗതി മന്ത്രി

കോവിഡ് രണ്ടാം തരംഗത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് കനത്ത നഷ്ടം. പ്രതിദിന വരുമാനം നാല് കോടിയില്‍ നിന്ന് രണ്ട് കോടിയിലേക്ക് ചുരുങ്ങി. യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതോടെ എസി സര്‍വീസുകളടക്കം വെട്ടിക്കുറച്ചു. രാത്രികാല കര്‍ഫ്യുയടക്കം ഏര്‍പ്പെടുത്തിയതോടെ രാത്രികാലങ്ങളില്‍ സര്‍വീസ് നടത്താന്‍ കഴിയാത്തത് വരുമാനത്തെ സാരമായി ബാധിച്ചു.

കഴിഞ്ഞ നാല് മാസവും നാല് കോടി വീതമായിരുന്നു മാസ വരുമാനമെങ്കില്‍ അത് പകുതിയായി കുറഞ്ഞെന്ന് ഗതാഗതി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വരുമാനം കുറഞ്ഞാലും സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കില്ലെന്നും മന്ത്രി പറഞ്ഞു.

Similar Posts