Kerala
കോവിഡ്:  എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണം
Kerala

കോവിഡ്: എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണം

Web Desk
|
16 Jan 2022 1:19 PM GMT

സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലുള്‍പ്പെടെ യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണം കർശനമാക്കി. സാമൂഹിക, സാംസ്‌കാരിക, സാമുദായിക , പൊതു പരിപാടികള്‍ക്ക് വിലക്കേർപ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കാൻ കളക്ടർ നിര്‍ദേശം നൽകി. ഇന്ന് 3204 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ കോവിഡ് ചട്ടങ്ങള്‍ പ്രകാരം മാത്രമേ നടത്താൻ കഴിയൂ. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലുള്‍പ്പെടെ യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണം. ഷോപ്പിംഗ് മാളുകളില്‍ 25 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാളെന്ന നിലയില്‍ പ്രവേശനം ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേയ്ക്ക് അടച്ചിടാനും കളക്ടർ നിര്‍ദേശം നൽകി.


Summary : Covid : Strict control in Ernakulam district

Related Tags :
Similar Posts