കുട്ടികളുടെ വാക്‌സിനേഷൻ; രജിസ്‌ട്രേഷന്‍ നാളെ മുതല്‍
|വാക്‌സിനേഷന്‍ തിങ്കളാഴ്ച തുടങ്ങും, 15 ലക്ഷം കുട്ടികള്‍ക്ക് പെട്ടന്ന് വാക്‌സിനെടുക്കാനുള്ള നടപടി സ്വീകരിക്കും
സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്‌സിനേഷന്‍ തിങ്കളാഴ്ച തുടങ്ങും. 5 ലക്ഷം കോവിഡ് വാക്‌സിന്‍ നാളെ സംസ്ഥാനത്തെത്തും. തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ 15 ലക്ഷം കുട്ടികള്‍ക്ക് പെട്ടന്ന് വാക്‌സിനെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രം ഉണ്ടായിരിക്കമെന്നും മന്ത്രി അറിയിച്ചു.
വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ സഹായം ആവപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ വാക്‌സിനെടുക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് സ്‌കൂളുകളുടെ സഹായം തേടുന്നത്. ആടുത്ത ആഴ്ച്ച മൂതല്‍ സംസ്ഥാനത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമായിരിക്കും വാക്‌സിന്‍ നല്‍കുക.
ഡെല്‍റ്റയെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ടെന്നും, പരിശോധന കൂട്ടുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.