Kerala
ഒരു 20 വർഷം കാത്തിരിക്കൂ, പൊറാട്ടയടിക്കാനും റോഡുപണിക്കുമൊക്കെ അറബികൾ കേരളത്തിലെത്തും: സിപി സുഗതൻ
Kerala

ഒരു 20 വർഷം കാത്തിരിക്കൂ, പൊറാട്ടയടിക്കാനും റോഡുപണിക്കുമൊക്കെ അറബികൾ കേരളത്തിലെത്തും: സിപി സുഗതൻ

Web Desk
|
10 Jun 2022 1:04 PM GMT

ഒന്നാം പിണറായി സർക്കാർ മുൻകൈ എടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയിലെ ജോയിന്റ് കൺവീനറായിരുന്നു സുഗതൻ.

കോഴിക്കോട്: പെട്രോൾ ലോകത്തിന് ആവശ്യമില്ലാത്ത കാലം വരുമെന്നും അന്ന് അറബികൾ ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ തൊഴിലിനായി ആശ്രയിക്കേണ്ടി വരുമെന്നും ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതൻ. കാലം കണക്കു തീർക്കാതെ പോകില്ലെന്നും അതു പ്രകൃതിയുടെ നിയമമാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറയുന്നു. സറ്റയർ വ്യൂ എന്ന പേരിലാണ് സുഗതന്റെ കുറിപ്പ്. ഒന്നാം പിണറായി സർക്കാർ മുൻകൈ എടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയിലെ ജോയിന്റ് കൺവീനറായിരുന്നു സുഗതൻ.

'ഇലക്ട്രിക് വാഹനങ്ങളും ഹൈഡ്രജൻ വാഹനങ്ങളും ലോകം സ്വീകരിക്കുന്നതോടെ പെട്രോൾ ലോകത്തിനു ആവശ്യമില്ലാത്ത സാധനമായിത്തീരും. അതോടെ അ റബികൾ വീണ്ടും വികസനം നഷ്ടപ്പെട്ടു ഗൾഫു രാജ്യങ്ങൾ ആഹാരത്തിനു പോലും ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. ഇന്നു ബംഗാളികൾ കേരളത്തിൽ പണിയുന്നപോലെ അറബികൾ കേരളത്തിൽ പൊറോട്ടയടി, റോഡ് പണി, ടാപ്പിങ്, മുതലായ എല്ലാ തൊഴിലുകളും ചെയ്യേണ്ടി വരും. ഇസ്ലാമിക് തീവ്രവാദവും അതോടെ ലോകത്തിൽ അവസാനിക്കും. ഒരു 20വർഷം ഒന്ന് കാത്തിരിക്കൂ. കാലം കണക്കു തീർക്കാതെ പോകില്ല. അതു പ്രകൃതിയുടെ നിയമമാണ്. ഒരു കയറ്റത്തിന് ഇറക്കവും ഉണ്ട്.' - എന്നാണ് കുറിപ്പ്.




ബിജെപി ദേശീയ വക്താവ് നുപൂർ ശർമ നടത്തിയ പ്രവാചക നിന്ദയെ അപലപിച്ച് വിവിധ ഗൾഫ് രാജ്യങ്ങളടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സുഗതന്റെ പോസ്റ്റ്.

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിവാദം കത്തി നിന്ന വേളയിലാണ് സംസ്ഥാന സർക്കാർ സുഗതനെ കൂടി ഭാരവാഹിയാക്കി നവോത്ഥാന സമിതി രൂപീകരിച്ചിരുന്നത്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മ എന്ന പേരിൽ രൂപീകരിച്ച സമിതി വനിതാ മതിൽ അടക്കം വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് നിഷ്‌ക്രിയമായ സമിതിയിൽ നിന്ന് സുഗതൻ അടക്കമുള്ള ഒരുവിഭാഗം വിട്ടുപോയിരുന്നു.

അതിനിടെ, നുപൂർ ശർമ്മയ്ക്ക് പിന്തുണയുമായി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ രംഗത്തെത്തി. സത്യം പറുന്നത് കലാപമാണ് എങ്കിൽ താനും ഒരു കലാപകാരിയാണ് എന്നവർ ട്വിറ്ററിൽ കുറിച്ചു. നേരത്തെ, പരാമർശത്തിൽ നുപൂർ ശർമ്മയെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Summary: cp sugathan facebook post on arabs

Similar Posts