കെ റെയിലിൽ സർക്കാർ തിരുത്താൻ തയ്യാറാകണമെന്ന് സിപിഐ
|പദ്ധതിയെ എതിർക്കുന്നവരെ മുഴുവൻ ഇടതുപക്ഷവിരുദ്ധരായി കാണേണ്ടതില്ല. ചിലർ സമരത്തിന് വരുന്നത് രാഷ്ട്രീയപ്രേരിതമായാണ്. എന്നാൽ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ വരുന്നവരെ അങ്ങനെ കാണണമെന്നും പ്രകാശ് ബാബു പറഞ്ഞു.
കെ റെയിലിൽ സർക്കാർ തിരുത്താൻ തയ്യാറാവണമെന്ന് സിപിഐ. ചില ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് സിപിഐ അസിസ്റ്റ്ന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. സമാധാനപരമായ അന്തരീക്ഷത്തിൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയൂ. കേരളത്തിൽ ആരെയും വേദനിപ്പിച്ചുകൊണ്ട് ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന് ഇന്നലെയും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ചില ഉദ്യോഗസ്ഥർ ഇതിനെതിരായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയെ എതിർക്കുന്നവരെ മുഴുവൻ ഇടതുപക്ഷവിരുദ്ധരായി കാണേണ്ടതില്ല. ചിലർ സമരത്തിന് വരുന്നത് രാഷ്ട്രീയപ്രേരിതമായാണ്. എന്നാൽ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ വരുന്നവരെ അങ്ങനെ കാണണമെന്നും പ്രകാശ് ബാബു പറഞ്ഞു.
അതിനിടെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സർവേ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. ഓരോ ജില്ലകളിലെയും സാഹചര്യം പരിശോധിച്ചായിരിക്കും സർവേ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.