Kerala
പുതിയ മദ്യനയം പുനഃപരിശോധിക്കണം; എതിർപ്പുമായി സി.പി.ഐ
Kerala

പുതിയ മദ്യനയം പുനഃപരിശോധിക്കണം; എതിർപ്പുമായി സി.പി.ഐ

Web Desk
|
31 March 2022 6:33 AM GMT

തീരുമാനം ഇടത് സർക്കാർ നയത്തിന് വിരുദ്ധമാണെന്നും വിദേശ മദ്യശാലകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ വ്യക്തമാക്കിയത്

സർക്കാറിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്ന് സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി. തീരുമാനം ഇടത് സർക്കാർ നയത്തിന് വിരുദ്ധമാണ്. വിദേശ മദ്യശാലകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ പറഞ്ഞു. ബിനോയ് വിശ്വം എം.പിയും രാജേന്ദ്രന് പിന്തുണയറിയിച്ചു. പറയേണ്ടത് എല്ലാം കെ.പി രാജേന്ദ്രൻ പറഞ്ഞിട്ടുണ്ട്, അതിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതുക്കിയ മദ്യനയത്തിന് അംഗീകാരം നൽകിയത്. ഇതോടെ മദ്യശാലകളുടെ എണ്ണം കൂട്ടുന്നതിനോടൊപ്പം വീര്യം കുറഞ്ഞ മദ്യവുമെത്തും. പുതുതായി 170 ഓളം ഔട്ട്‌ലറ്റുകൾ ആരംഭിക്കണമെന്ന ബിവ്‌റജസ് കോർപറേഷന്റെ നിർദേളത്തിനും അനുമതിയായി.

ഐ.ടി പാർക്കുകളിലെ റസ്റ്ററന്റുകളിൽ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനവും നിലവില്‍ വരും. 10 വർഷം പ്രവൃത്തിപരിചയമുള്ള ഐടി സ്ഥാപനങ്ങളിലാണ് പബിനുള്ള ലൈസൻസ് നൽകുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ ഔട്ട്‌ലറ്റുകൾ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകൾ വരും. പഴവര്‍ഗങ്ങള്‍ സംഭരിക്കുന്നതും മദ്യം ഉല്‍പ്പാദിപ്പിക്കുന്നതും ബവ്‌റിജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതില്‍ തീരുമാനമെടുത്തില്ല.

Related Tags :
Similar Posts