Kerala
പാലായിലെ തോൽവിക്ക് കാരണം ജോസ് കെ.മാണി; വിമർശനവുമായി സി.പി.ഐ
Kerala

പാലായിലെ തോൽവിക്ക് കാരണം ജോസ് കെ.മാണി; വിമർശനവുമായി സി.പി.ഐ

Web Desk
|
13 Sep 2021 4:51 AM GMT

കേരള കോണ്‍ഗ്രസിന്‍റെ വരവ് ഇടത് മുന്നണിക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നും വോട്ട് വിഹിതത്തില്‍ മെച്ചം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയാണെന്ന് സിപിഐ വിമര്‍ശനം. ജോസ് കെ.മാണിക്ക് ജനകീയത ഇല്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായിരുന്നു മണ്ഡലത്തില്‍ ജനകീയത ഉണ്ടായിരുന്നതെന്നും സിപിഐ വ്യക്തമാക്കി. സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ജോസ് കെ മാണിയെ നിശിതമായി വിമര്‍ശിച്ചത്. കേരള കോണ്‍ഗ്രസിന്‍റെ വരവ് ഇടത് മുന്നണിക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നും വോട്ട് വിഹിതത്തില്‍ മെച്ചം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു

ജനകീയതയില്ലായ്മയാണ് പാലായിലെ തോൽവിക്ക് കാരണമായതെന്ന് വിലയിരുത്തിയ സിപിഐ, കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്തെ ഒരു വിഭാഗം ഉൾക്കൊണ്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കേരളാ കോൺഗ്രസ് പ്രവർത്തകരും നിസ്സംഗരായിരുന്നെന്നും സിപിഐ വിമര്‍ശിച്ചു. ഇടതു മുന്നണിയുടെ ലീഡ് ഒരു പഞ്ചായത്തിൽ മാത്രമായി ഒതുങ്ങിപ്പോയതും അതുകൊണ്ടാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ സി.പി.ഐ പറഞ്ഞു.

മുന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയും അവലോകന റിപ്പോര്‍ട്ടില്‍ വിമർശനമുണ്ടായി. കുണ്ടറയിൽ ഇടതു സ്ഥാനാർഥിയുടെ സ്വഭാവരീതി ചർച്ചയായെന്നും വോട്ടർമാർക്ക് ഇടയിൽ രഹസ്യ മുറുമുറുപ്പ് ഉണ്ടായെന്നും അത് വോട്ടുചോര്‍ച്ചക്ക് കാരണമായെന്നും സിപിഐ വിലയിരുത്തി. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയെ തോല്‍പ്പിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ് വിനയശീലനാണെന്നും സി.പി.ഐ റിപ്പോർട്ടില്‍ പറയുന്നു.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എം വീഴ്ച്ച വരുത്തിയെന്ന് സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടില്‍ വിമര്‍ശിച്ചിരുന്നു. ഘടക കക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിൽ സി.പി.എം പ്രചാരണത്തിൽ വീഴ്ച്ച വരുത്തി. സിപിഎം മത്സരിച്ച ഇടങ്ങളിൽ ഘടകകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ടായിരുന്നു. സി.​പി.​ഐ​ക്കെ​തി​രെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ള്ള​താ​യി​രു​ന്നു സി.​പി.​എ​മ്മി​ൻെറ റി​പ്പോ​ർ​ട്ട്. സ​മാ​ന കു​റ്റ​പ്പെ​ടു​ത്ത​ലാ​ണ്​ സി.​പി.​െ​എ​യും ന​ട​ത്തു​ന്ന​ത്. മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല മ​ത്സ​രി​ച്ച ഹ​രി​പ്പാ​ട്ട്​ വോ​ട്ട്​ ചോ​ർ​ന്നു. സി.​പി.​എ​മ്മി​ന്​ സ്വാ​ധീ​ന​മു​ള്ള കു​മാ​ര​പു​രം, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ു​ന്നേ​റാ​ൻ ഇ​ട​തു​മു​ന്ന​ണി​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ ജ​യി​ച്ച പ​റ​വൂ​രി​ൽ സി.​പി.​എം നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ശ​യ​ക​ര​മാ​യി​രു​ന്നെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു

Similar Posts