Kerala
കണ്ടല ബാങ്ക് തട്ടിപ്പ് കേസ്
Kerala

കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ എൻ.ഭാസുരാംഗനെ സി.പി.ഐ പുറത്താക്കി

Web Desk
|
9 Nov 2023 4:44 AM GMT

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഭാസുരാംഗൻ

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ എൻ.ഭാസുരാംഗനെ സി.പി.ഐ പുറത്താക്കി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഭാസുരാംഗൻ. കണ്ടലയിലേത് ഗൗരവതരമായ സാഹചര്യമാണെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.

അതേസമയം ഇന്നലെ രാവിലെ ആറ് മണിക്ക് തുടങ്ങിയ ഇ.ഡി നടപടികൾ 24 മണിക്കൂർ പിന്നിട്ടു. ഭാസുരാംഗന്‍റെ വീട്ടിലും കണ്ടല സഹകരണ ബാങ്കിലുമുള്ള പരിശോധന തുടരുകയാണ്. ബാക്കി ഏഴിടങ്ങളിലെ പരിശോധന പൂർത്തിയായി. പരിശോധന പൂർത്തിയായാൽ മാത്രമേ ഭാസുരാംഗനെ കസ്റ്റഡിയിലെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

101 കോടിയുടെ തട്ടിപ്പ് കണ്ടല ബാങ്കിൽ നടന്നുവെന്നാണ് സഹകരണ രജിസ്ട്രാർ കണ്ടെത്തിയത്. ഗുരുതര വീഴ്ചകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ഇ.ഡി വിലയിരുത്തൽ. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പോലും ലംഘിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചതെന്നും ആരോപണമുണ്ട്.


Similar Posts