'സിപിഐ വിലപേശുന്ന പാർട്ടിയല്ല': ശ്രേയാംസിനെ തള്ളി കോടിയേരി
|രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ അതൃപ്തി പരസ്യമാക്കി എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്കുമാർ.
രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ അതൃപ്തി പരസ്യമാക്കി എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ്കുമാർ.സിപിഐക്ക് രാജ്യസഭാ സീറ്റ് കിട്ടിയത് വിലപേശലിന്റെ ഭാഗമായാണെന്ന് ശ്രേയാംസ്കുമാർ പ്രതികരിച്ചു.
എന്നാൽ രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ എൽഡിഎഫാണ് അന്തിമ തീരുമാനമെടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സിപിഐ വിലപേശുന്ന പാർട്ടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.
വിലപേശലിന്‍റെ ഭാഗമായാണ് സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്നായിരുന്നു എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ്കുമാറിന്റെ പ്രതികരണം. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ ഇടത് മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ലൈന്‍ അടക്കമുള്ള വിഷയങ്ങളില്‍ സിപിഐ സ്വീകരിക്കുന്ന നിലപാട് കൗതുകത്തോടെയാണ് നോക്കികാണുന്നതും അദ്ദേഹം പറഞ്ഞു. മദ്യനയം, ലോകായുക്താ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.