'പ്രതിസന്ധിയിലുള്ള സപ്ലൈകോയെ സംരക്ഷിക്കാൻ ധനവകുപ്പ് താൽപ്പര്യം കാണിക്കുന്നില്ല'; വിമർശനവുമായി സി.പി.ഐ
|സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാറാണു വിമര്‍ശനവുമായി രംഗത്തെത്തിയത്
ഇടുക്കി: സാമ്പത്തിക പ്രതിസന്ധിയിലായ സപ്ലൈകോയെ സംരക്ഷിക്കാൻ ധനവകുപ്പ് താൽപ്പര്യം കാണിക്കുന്നില്ലെന്ന വിമർശനവുമായി സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാറാണു വിമര്‍ശനവുമായി രംഗത്തെത്തിയത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സപ്ലൈകോ ഫെഡറേഷൻ തൊടുപുഴയിൽ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സലിംകുമാറിന്റെ വിമർശനം. വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നവകേരളയാത്രയുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് ധനവകുപ്പിനെതിരെയുള്ള സി.പി.ഐയുടെ വിമർശനം. വിറ്റുവരവ് കുറഞ്ഞതും അവശ്യത്തിന് ഫണ്ടില്ലാത്തതും പൊതുവിതരണ മേഖലയായ സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയെന്ന് സലിംകുമാർ പറഞ്ഞു.
സപ്ലൈകോയെ സംരക്ഷിക്കുക, തൊഴിലാളികൾക്ക് ജോലിയും കൂലിയും ഉറപ്പ് വരുത്തുക, അവശ്യസാധനങ്ങൾ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ ജീവിതസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിംകുമാർ.
Summary: CPI leader Salim Kumar criticizes the supplyco crisis