Kerala
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിൽ  സർക്കാരിനെതിരെ പ്രതിഷേധവുമായി സി.പി.ഐ
Kerala

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി സി.പി.ഐ

Web Desk
|
1 Jun 2021 1:41 AM GMT

പ്രളയ മുന്നൊരുക്കങ്ങളുടെ പേരിൽ കരിമണൽ കൊള്ളയാണ് നടക്കുന്നതെന്ന് സി.പി.ഐ ആരോപിച്ചു

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി സി.പി.ഐ. പ്രളയ മുന്നൊരുക്കങ്ങളുടെ പേരിൽ കരിമണൽ കൊള്ളയാണ് നടക്കുന്നതെന്ന് സി.പി.ഐ ആരോപിച്ചു. തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിൽ സർക്കാരിനെതിരെ വീണ്ടും പ്രതിഷേധം ഉയർത്തുകയാണ് സി.പി.ഐ. പൊഴി മുറിച്ച് അധികജലം ഒഴുക്കിവിടാനെന്ന പേരിൽ കരിമണൽ കൊള്ള നടക്കുന്നുവെന്നാണ് ആരോപണം.

പൊഴി മുഖത്തെ മണൽ മാത്രമല്ല, തീരത്തോട് ചേർന്ന് കിടക്കുന്ന കരിമണലും കൊണ്ടുവുകയാണ്. ലീഡിംഗ് ചാനലിന്‍റെ ആഴം കൂട്ടലടക്കം നടക്കുന്നില്ല. തീരദേശത്തെ ഇല്ലാതാക്കുന്ന കരിമണൽ നീക്കം നിർത്തിവയ്ക്കണമെന്നും സി.പി.ഐ ആവശ്യപ്പെടുന്നു. കരിമണൽ ഖനനത്തിനെതിരെ കഴിഞ്ഞ വർഷവും സി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ സംസ്ഥാന നേതാക്കളെയടക്കം പങ്കെടുപ്പിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം. അതേസമയം, പൊഴി വീതി കൂട്ടലും മണലെടുപ്പുമായി മുന്നോട്ടുപോകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.



Similar Posts