Kerala
തിരുത്തല്‍ ശക്തിയായി തുടരും, പദ്ധതിയെ പിന്തുണക്കും; സില്‍വർ ലൈനില്‍ മലക്കംമറിഞ്ഞ് സി.പി.ഐ
Kerala

'തിരുത്തല്‍ ശക്തിയായി തുടരും, പദ്ധതിയെ പിന്തുണക്കും'; സില്‍വർ ലൈനില്‍ മലക്കംമറിഞ്ഞ് സി.പി.ഐ

Web Desk
|
10 Feb 2022 10:51 AM GMT

കടുംപിടുത്തം അയയുന്നു... സില്‍വര്‍ ലൈനിന് സി.പി.ഐയുടെ പച്ചക്കൊടി

സിൽവർലൈനില്‍ മലക്കംമറിഞ്ഞ് സിപിഐ. ബ്രാഞ്ച് സമ്മേളങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി പുറത്തുവന്ന രാഷ്ട്രീയ റിപ്പോർട്ടിലാണ് സി.പി.ഐ സില്‍വര്‍ ലൈനിലെ കടുംപിടുത്തം മയപ്പെടുത്തിയത്. സിൽവർ ലൈനിന് എതിരായ പ്രക്ഷോഭം യു.ഡി.എഫും ബി.ജെ.പിയും ഉയർത്തുന്നതാണെന്നും സി.പി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ പദ്ധതിക്കെതിരെ പ്രധാനമന്ത്രിയെ സമീപിച്ചത് ഇതിന് ഉദാഹരണമാണെന്നും സി.പി.ഐ

എൽ.ഡി.എഫ് ഉയർത്തുന്ന രാഷ്ട്രീയത്തിൽ വ്യതിയാനമുണ്ടായാൽ മുന്നണിയെ തിരുത്തുന്നത് തുടരുമെന്നും സി.പി.ഐ കൂട്ടിച്ചേര്‍ത്തു.സി.പി.ഐ. ബ്രാഞ്ച് സമ്മേളനങ്ങളില്‍ അവതരിപ്പിക്കാനുള്ള പാർട്ടിയുടെ രാഷ്ട്രീയ റിപ്പോർട്ടിങ്ങിലാണ് പരാമാർശം. നേരത്തേ കെ റെയിലിലും ലോകായുക്ത ഭേദഗതി ഓർഡിനന്‍സിലുമടക്കം സി.പി.എം നിലപാടിനെ സി.പി.ഐ തുറന്നെതിർത്തിരുന്നു.

ഇടതുമുന്നണിയേ ശക്തിപ്പെടുത്താനാണ് തിരുത്തലെന്നു൦ സി.പി.ഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇടതുമുന്നണിയേ ദു൪ബലപ്പെടുത്തുന്നതിനെതിരെ ജാഗ്രത വേണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലങ്ങളിൽ മുന്നണിയിൽ വരുത്തിയ തിരുത്തൽ എണ്ണിയെണ്ണി പറയുന്നില്ലെന്നു൦ രാഷ്ട്രീയ റിപ്പോർട്ടിങ് കുറിപ്പിൽ സി.പി.ഐ പറഞ്ഞു.




Related Tags :
Similar Posts