Kerala
സിപിഐ സംസ്ഥാന സമ്മേളനം: കെഇ ഇസ്‌മയിലിനും സി ദിവാകരനും രൂക്ഷവിമർശനം
Kerala

സിപിഐ സംസ്ഥാന സമ്മേളനം: കെഇ ഇസ്‌മയിലിനും സി ദിവാകരനും രൂക്ഷവിമർശനം

Web Desk
|
30 Sep 2022 12:18 PM GMT

സമ്മേളനത്തിന് മുന്നോടിയായുള്ള പരസ്യപ്രതികരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

തിരുവനന്തപുരം: കടുത്ത വിഭാഗീയതക്കിടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് അൽപ സമയത്തിനകം തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ കെഇ ഇസ്‌മയിലിനും സി ദിവാകരനുമെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സമ്മേളനത്തിന് മുന്നോടിയായുള്ള പരസ്യപ്രതികരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്‌മയിലിനും ദിവാകരനുമെതിരെ വിമർശനം ഉയർന്നത്.

പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. പതാക ഉയർത്തുന്നത് സി ദിവാകരൻ തന്നെയാകും. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോ എന്ന ചോദ്യത്തിന് 'അത് കണിയാനോട് ചോദിക്കണം' എന്ന പ്രതികരണമാണ് കെഇ ഇസ്‌മയിൽ നടത്തിയത്. പ്രായപരിധി നടപ്പാക്കിയാലും ഇല്ലെങ്കിലും പാർട്ടിയിൽ ഉണ്ടാകുമെന്നും ഇസ്‌മയിൽ പറഞ്ഞു.

പ്രായപരിധി നടപ്പാക്കുമെന്ന് സി ദിവാകരനും വ്യക്തമാക്കി. അത് കേന്ദ്ര തീരുമാനമാണ്. അതിനാൽ പ്രായപരിധി ഉറപ്പായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതികരണങ്ങൾക്കെതിരെയാണ് എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നത്. ഇരുവരുടെയും പ്രതികരണങ്ങൾ പാർട്ടിക്കുള്ളിൽ ഐക്യമില്ല എന്ന പ്രതീതി ഉണ്ടാക്കിയതായി നേതാക്കൾ ചൂണ്ടിക്കാട്ടി.

Similar Posts