ജി സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയെന്ന് സിപിഎം; നടപടിക്ക് സാധ്യത
|എന്തു നടപടിയെടുക്കണമെന്ന് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍ മന്ത്രി ജി. സുധാകരന്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എന്തു നടപടിയെടുക്കണമെന്ന് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.
സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജി സുധാകരന്‍റെ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുധാകരനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി ഉറപ്പാണ്. എളമരം കരീമിനെയും കെ ജെ തോമസിനെയുമാണ് സുധാകരനെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കാന്‍ സിപിഎം ചുമതലപ്പെടുത്തിയത്.
അതിനിടെ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തിയേക്കും. മകന്‍ ബിനീഷിന് ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് കോടിയേരിക്ക് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നത്.