Kerala
drug trafficking,  drug trafficking case, CPM action

സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ്

Kerala

ലഹരിക്കടത്ത് കേസിൽ മൂന്ന് പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം നടപടി

Web Desk
|
28 Jan 2023 10:24 AM GMT

ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രഞ്ച് അംഗം വിജയകൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ സിനാഫിനേയും സസ്‌പെന്റ് ചെയ്തു

ആലപ്പുഴ: ആലപ്പുഴയിൽ ലഹരിക്കടത്ത് കേസിൽ ആരോപണവിധേയരായ മൂന്നുപേർക്കെതിരെ സിപിഎം നടപടിയെടുത്തു. ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രഞ്ച് അംഗം വിജയകൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ സിനാഫിനേയും സസ്‌പെന്റ് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് മാസം നടന്ന കേസിലാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിൽ ലഹരി പിടികൂടിയ കേസിൽ ഇവരും പ്രതികളായിരുന്നു. ഷാനവാസിന്റെ സുഹൃത്തുക്കൾ തന്നെയാണ് ഇപ്പോൾ പുറത്താക്കിയ മൂന്നുപേരും. നേരത്തെ പിറന്നാൾ ആഘോഷിക്കുന്ന ഷാനവാസിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

ആ വീഡിയോയിലും മൂന്നുപേരും ഉണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ആലപ്പുഴ നഗരത്തിൽ വെച്ച 45 ലക്ഷം രൂപയുടെ ലഹരി പദാർഥങ്ങൾ പിടികൂടിയത്. ഈ കേസിലാണ് പുറത്താക്കപ്പെട്ട വിജയ്കൃഷ്ണനും റഫ്‌സലും പ്രതികളായത്. ഇവരെ ജാമ്യത്തിലിറക്കാനായി പൊലീസ് സ്റ്റേഷനിൽ ആൾജാമ്യം നിന്നത്. ഇതിനെതിരെയാണ് പാർട്ടി നടപടി.

Similar Posts