Kerala
Kerala
കേന്ദ്രസർക്കാറിന്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്ത് സി.പി.എം കൗൺസിലർ
|4 Jan 2024 3:59 PM GMT
കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനായാണ് യാത്ര സംഘടിപ്പിക്കുന്നത്
കൊച്ചി: കേന്ദ്രസർക്കാരിന്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്ത് സി.പി.എം കൗൺസിലർ. എറണാകുളം മരട് നഗരസഭയിലെ പര്യടനമാണ് സി.പി.എം കൗൺസിലർ ജിജി പ്രേമൻ ഉദ്ഘാടനം ചെയ്തത്. കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനായാണ് യാത്ര സംഘടിപ്പിക്കുന്നത്. മരട് നഗരസഭയിലെ 33ാം വാർഡ് കൗൺസിലർ ജിജി പ്രേമൻ നിർവഹിച്ചത്. കഴിഞ്ഞ ദിവസമാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്ര എറണാകുളം ജില്ലയിലേക്കെത്തുന്നത്.