Kerala
കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ സിപിഎം-സിപിഐ ഭിന്നത
Kerala

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ സിപിഎം-സിപിഐ ഭിന്നത

Web Desk
|
11 Feb 2023 3:59 PM GMT

ഓഫീസിലെത്തി പരിശോധന നടത്തിയ ജനീഷ്‌കുമാർ എംഎൽഎക്കെതിരെ സിപിഐ ജില്ല നേതൃത്വം വിമർശനം ഉന്നയിച്ചപ്പോൾ പരിശോധനയിൽ തെറ്റില്ലെന്ന നിലപാടിലാണ് സിപിഎം

കോന്നി: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ കൂട്ട അവധി വിവാദത്തിൽ സിപിഎം-സിപിഐ ഭിന്നത. ഓഫീസിലെത്തി പരിശോധന നടത്തിയ ജനീഷ്‌കുമാർ എംഎൽഎക്കെതിരെ സിപിഐ ജില്ല നേതൃത്വം വിമർശനം ഉന്നയിച്ചപ്പോൾ പരിശോധനയിൽ തെറ്റില്ലെന്ന നിലപാടിലാണ് സിപിഎം. എഡിഎമ്മിനെതിരെ രൂക്ഷ പ്രതികരണവുമായി ജനീഷ്‌കുമാറും രംഗത്ത് വന്നു. കൂട്ട അവധിയിൽ ജില്ലാ കലക്ടർ സർക്കാറിന് പ്രാഥമിക റിപ്പോർട്ട് കൈമാറി .

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി അന്വേഷിക്കാനെത്തിയ ജനീഷ്‌കുമാർ എംഎൽഎ ഓഫീസിലെ രജിസ്റ്റർ അടക്കം പരിശോധിച്ചിരുന്നു..ഇത് അപക്വമായ നടപടിയാണെന്നാണ് സിപിഐ നിലപാട് .സിപിഐയുടെ ആരോപണത്തിന് അതേ നാണയത്തിൽ തന്നെ സിപിഎം മറുപടി നൽകി.

ജീവനക്കാരുടെ കൂട്ട അവധി കേരളത്തിനപമാനമാണന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും സിപിഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. താലൂക്ക് ഓഫീസിലെ 39 ജീവനക്കാർ പ്രവർത്തി ദിവസം അവധിയെടുത്തത് സംബന്ധിച്ച് എഡിഎം നടത്തിയ അന്വേഷണത്തിന് ഒടുവിൽ സർക്കാറിന് കലക്ടർ റിപ്പോർട്ട് കൈമാറി.

അവധിയെടുത്തതിൽ ചില ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു.

Similar Posts