Kerala
കോട്ടാങ്ങൽ പഞ്ചായത്തിലെ എസ്.ഡി.പി.ഐ പിന്തുണ: പ്രസിഡന്റ് സ്ഥാനം രാജിവെക്കാതെ സി.പി.എം
Kerala

കോട്ടാങ്ങൽ പഞ്ചായത്തിലെ എസ്.ഡി.പി.ഐ പിന്തുണ: പ്രസിഡന്റ് സ്ഥാനം രാജിവെക്കാതെ സി.പി.എം

Web Desk
|
23 April 2021 2:45 AM GMT

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തില് SDPI പിന്തുണയില് നേടിയ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് പറഞ്ഞെങ്കിലും തീരുമാനമെടുക്കാനാവാതെ സിപിഎം. രാജിവെക്കാൻ തയ്യാറാണങ്കിലും ഇതു സംബന്ധിച്ച് പാർട്ടിയുടെ യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്ന പ്രസിഡന്റ് ബിനു ജോസഫ് പറഞ്ഞു. എന്നാൽ രാജിവെക്കാൻ പ്രസിഡന്റ് തയ്യാറാവാത്തത് SDPI -CPM ഒത്തുകളിയുടെ ഭാഗമാണന്നാണ് BJPയുടെ ആരോപണം.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ട് തവണ നടന്ന ഭരണ സമിതി തെരഞ്ഞെടുകളിലും SDPI , സിപിഎമ്മിനെ പിന്തുണച്ചിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന്റെ ഭാഗമായി രണ്ട് തവണയും സിപിഎം പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പിലും SDPI പിന്തുണച്ചതോടെയാണ് വീണ്ടും രാജിവെക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ നേതൃത്വം നിലപാട് വ്യക്തമാക്കി രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രസിഡന്റ് ബിനു ജോസഫ് രാജിവെക്കാന് തയ്യാറായിട്ടില്ല. രാജിയുമായി ബന്ധപ്പെട്ട് പാർട്ടി യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമായതിനാലാണ് സ്ഥാനത്ത് തുടരുന്നതെന്നും ബിനു ജോസഫ് വ്യക്തമാക്കി.

ഏതു വിധേനയും ഭരണത്തിലെത്താനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമായാണ് സ്ഥാനം രാജിവെക്കാത്തതെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുതല് തന്നെ CPM SDPIയുമായി യോജിച്ച് പ്രവര്ത്തിക്കുകയാണന്നുമാണ് ബിജെപി ആരോപിക്കുന്നത്. ആകെ 13 അംഗങ്ങളുള്ള കോട്ടാങ്ങല് പഞ്ചായത്തില് CPMനും ബിജെപിക്കും അഞ്ച് വീതവും UDFന് രണ്ടും SDPIക്ക് ഒരംഗവുമാമുള്ളത്. മൂന്ന് ഭരണ സമിതി തെരഞ്ഞടുപ്പുകളിലും UDF അംഗങ്ങള് വിട്ടു നിന്നതോടെയാണ് പഞ്ചായത്ത് ഭരണ പ്രതിസന്ധിയിലേക്കെത്തിയത്.

Related Tags :
Similar Posts