Kerala
![CPM ,nikhil thomas , fake certificate controversy CPM ,nikhil thomas , fake certificate controversy](https://www.mediaoneonline.com/h-upload/2023/06/22/1375936-nikhil-thomas.webp)
Kerala
വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിലിനെ പുറത്താക്കി സി.പി.എം
![](/images/authorplaceholder.jpg?type=1&v=2)
22 Jun 2023 12:11 PM GMT
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ശിപാർശ നൽകിയത്
ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണവിധേയനായ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പുറത്താക്കി സിപിഎം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ശിപാർശ നൽകിയത്. കായംകുളം ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്നു നിഖിൽ.
നിഖിലിന്റെ ബികോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയത്തിൽ ശക്തമായ നടപടി വേണമെന്നാണ് സർവകലാശാല കേരള സർവകലാശാല രജിസ്ട്രാറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് നിഖിലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നിഖിൽ ഒളിവിൽ പോയി. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാൾക്കായുള്ള തെരച്ചിലിലാണ്.