Kerala
CPMJanakeeyaPrathirodhaJadha, CPMKeralaYatraledbyMVGovindan
Kerala

സി.പി.എം ജനകീയ പ്രതിരോധ ജാഥ കാസർകോട്ട് പര്യടനം തുടരുന്നു

Web Desk
|
21 Feb 2023 1:25 AM GMT

വൈകീട്ട് മൂന്നിന് പയ്യന്നൂർ വഴി ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും

കാസർകോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കാസർകോട് ജില്ലയിൽ പര്യടനം തുടരുന്നു. ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ഇന്നു രാവിലെ 10.30ന് ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴിയിൽനിന്ന് തുടങ്ങും.

ഉച്ചയ്ക്ക് 12 മണിക്ക് കാഞ്ഞങ്ങാട്ടും രണ്ട് മണിക്ക് തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവും സ്വീകരണം നൽകും. ശേഷം ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. വൈകീട്ട് മൂന്നിന് പയ്യന്നൂരിലാണ് കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണം.

വൈകിട്ട് അഞ്ച് മണിക്ക് പഴയങ്ങാടിയിലെ സ്വീകരണത്തോടെ ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം സമാപിക്കും. ജാഥയുടെ ഭാഗമായി രാവിലെ എട്ടരയ്ക്ക് കാസർകോട് ഗസ്റ്റ് ഹൗസിൽ എം.വി ഗോവിന്ദൻ ക്ഷണിക്കപ്പെട്ട അതിഥികളുമായി ചർച്ച നടത്തും.

140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാർച്ച് 18നു തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി ഗോവിന്ദൻ നയിക്കുന്ന ആദ്യത്തെ പ്രചാരണ യാത്രയാണ് ജനകീയ പ്രതിരോധ ജാഥ. കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയപ്രചാരണമാണ് ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ നടത്തിയ ഗൃഹസന്ദർശന പരിപാടിക്കുശേഷമാണ് സി.പി.എം ജാഥയ്ക്ക് ഒരുങ്ങുന്നത്. ഇന്ധന സെസ് വർധന ഉൾപ്പെടെ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയും യാത്രയിലൂടെ പാർട്ടി ലക്ഷ്യമിടുന്നു.

സി.എസ് സുജാത, പി.കെ ബിജു, എം. സ്വരാജ്, കെ.ടി ജലീൽ, ജെയ്ക് സി. തോമസ് എന്നിവരാണു ജാഥയിലെ സ്ഥിരാംഗങ്ങൾ.

Summary: Janakeeya Prathirodha Jadha, led by CPM State Secretary M.V Govindan will continues its tour in Kasaragod district today.

Similar Posts