Kerala
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മേളനം നടത്തുമെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി
Kerala

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മേളനം നടത്തുമെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി

Web Desk
|
21 Jan 2022 4:04 AM GMT

കർശന കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സി.പി.എം സമ്മേളനം നടത്തുന്നതിനെതിരെ കോൺഗ്രസും ബി.ജെ.പിയും വിമർശനമുന്നയിച്ചിരുന്നു. ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കലക്ടർ പിന്നീട് പിൻവലിച്ചത് സി.പി.എം സമ്മേളനം നടത്താൻ വേണ്ടിയാണെന്നും ആരോപണമുയർന്നിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. 185 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനത്തോട് അനുബന്ധിച്ചുള്ള മറ്റെല്ലാ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച സമ്മേളനം സമാപിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയിൽ മികച്ച വിജയം നേടാനായത് ജില്ലാ കമ്മിറ്റിക്ക് അനുകൂലമാവും. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ വിമർശനമുയരുമെന്നാണ് സൂചന.

അതിനിടെ കർശന കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സി.പി.എം സമ്മേളനം നടത്തുന്നതിനെതിരെ കോൺഗ്രസും ബി.ജെ.പിയും വിമർശനമുന്നയിച്ചിരുന്നു. ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കലക്ടർ പിന്നീട് പിൻവലിച്ചത് സി.പി.എം സമ്മേളനം നടത്താൻ വേണ്ടിയാണെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ ആരുടെയും സമ്മർദമില്ലെന്നും പുതിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം റദ്ദാക്കിയതെന്നുമാണ് കലക്ടറുടെ വിശദീകരണം.

Related Tags :
Similar Posts