സി പി എമ്മിന്റെ പാര്‍ട്ടി ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ല; ഹൈക്കോടതിയെ വെല്ലുവിളിച്ച് സി.വി വർഗീസ്
|അടിമാലിയിൽ ഇന്നലെ നടന്ന പാർട്ടി യോഗത്തിലായിരുന്നു സി.വി.വർഗീസിൻ്റെ പ്രതികരണം.
ഇടുക്കി: പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിർദേശം ലംഘിച്ച് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. സിപിഎമിന്റെ പാർട്ടി ഓഫീസുകൾ അടച്ച് പൂട്ടാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് സി.വി.വർഗീസ്. 1964 ലെ ഭൂ പതിവ് ചട്ട ഭേതഗതി ബിൽ നിയമ സഭ സമ്മേളനത്തിൽ അവതരിപ്പിക്കും. നിർമ്മാണ നിരോധനം മാറുന്നതോടെ ജില്ലയിലെ സിപിഎമിന്റെ എല്ലാ പാർട്ടി ഓഫീസുകളും സ്വൈര്യമായി പ്രവർത്തിച്ചിരിക്കും. അടിമാലിയിൽ ഇന്നലെ നടന്ന പാർട്ടി യോഗത്തിലായിരുന്നു സി.വി.വർഗീസിൻ്റെ പ്രതികരണം.
അൻപത് വർഷക്കാലമായി പ്രവർത്തിക്കുന്ന ശാന്തൻപാറ ഏരിയാ കമ്മിറ്റി ഓഫിസ് അനധികൃതമാണെന്ന് പറയുന്നത്. വീട്ടിൽ പട്ടിണി കിടക്കുമ്പോളും അരിമേടിക്കാൻ വച്ച പൈസ നൽകി സഖാക്കൾ നിർമിച്ച ഓഫിസുകളാണിത്. അത് അടച്ച് പൂട്ടാൻ ഒരു ശക്തിയെയും അനുവദിക്കില്ലന്നും സി.വി.വർഗീസ് പറഞ്ഞു.
നിയമപരമായ വ്യവസ്ഥതകൾ ഉപയോഗിച്ച് നേരിടും, ഞങ്ങൾക്ക് ആശങ്കയില്ല. 1964 ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബിൽ നിയമ സഭ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിർമാണ നിരോധനം മാറുമെന്നും ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാർട്ടി ഓഫിസുകളും സ്വൈര്യമായി പ്രവർത്തിച്ചിരിക്കും അദ്ദേഹം പറഞ്ഞു.