പുസ്തക വിവാദം; ഇ. പി ജയരാജനെ വിശ്വാസത്തിലെടുക്കാതെ സിപിഎം നേതൃത്വം
|വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യത
കണ്ണൂർ: പുസ്തക വിവാദത്തിൽ ഇ. പി ജയരാജനെ പൂർണമായും വിശ്വാസത്തിലെടുക്കാതെ സിപിഎം നേതൃത്വം. സംഭവത്തിൽ ഇ. പി ജയരാജനോട് പാർട്ടി വിശദീകരണം തേടിയേക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
സ്വകാര്യ ശേഖരത്തിലെ ചിത്രങ്ങൾ പുസ്തകത്തിന്റെ ഭാഗമായത് സംശയം ജനിപ്പിക്കുന്നതാണ് എന്ന് ചില സിപിഎം നേതാക്കൾ പറഞ്ഞു. തെരഞ്ഞടുപ്പ് ദിവസം തന്നെ പുസ്തകം പുറത്തുവന്നതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. പുറത്തുവന്ന ഇപിയുടേതെന്ന് പറയപ്പെടുന്ന പുസ്തകത്തിൽ അദ്ദേഹം സംഘടനാ പ്രവർത്തനം തുടങ്ങിയതു മുതൽ ഇതുവരെയുള്ള കാര്യങ്ങൾ അക്കമിട്ട് പറയുന്നുണ്ട്. എന്നാൽ ഡിസി ബുക്സിന്റെ പേരിൽ പുറത്തുവന്ന പുസ്തകത്തിന്റെ പകർപ്പ് തന്റേതല്ലെന്ന് ഇ. പി ജയരാജൻ പരസ്യമായി പറഞ്ഞിരിന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സിപിഎം ഗൗരവമായി വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇ. പി ജയരാജൻ ഇന്ന് പാലക്കാട് എത്തും.