Kerala
CPM leadership to resolve organizational crisis in Payyannur fund scam controversy, CPM Payyannur fund row, CPM Kannur
Kerala

സി.പി.എം പയ്യന്നൂർ ഫണ്ട് തിരിമറി: പ്രതിസന്ധി പരിഹരിക്കാന്‍ നേതൃത്വം

Web Desk
|
25 Sep 2023 12:46 AM GMT

പരാതിക്കാരനായ വി. കുഞ്ഞികൃഷ്ണന് ഏരിയ സെക്രട്ടറി പദവി തിരികെ നൽകണമെന്ന ആവശ്യം ശക്തമാണ്

കണ്ണൂര്‍: പയ്യന്നൂർ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ സംഘടനാ പ്രതിസന്ധി പരിഹരിക്കാൻ സി.പി.എം നേതൃത്വം. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച ജില്ലാ നേതൃയോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കും. രണ്ട് ലോക്കൽ സെക്രട്ടറിമാർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണു വിവരം.

ഫണ്ട് തട്ടിപ്പ് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ പയ്യന്നൂർ ഏരിയ സെക്രട്ടറിയെ ഇന്ന് നിശ്ചയിച്ചേക്കും. പരാതിക്കാരനായ വി. കുഞ്ഞികൃഷ്ണന് ഏരിയ സെക്രട്ടറി പദവി തിരികെ നൽകണമെന്ന ആവശ്യവും ശക്തമാണ്. ടി.ഐ മധുസൂദനൻ എം.എൽ.എയെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാനും സാധ്യതയുണ്ട്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിൽ തിരിമറി നടത്തിയെന്നാണ് നേതാക്കൾക്കെതിരെ നേരത്തെ ഉയർന്നിരുന്ന ആരോപണം. കെട്ടിട നിർമാണ ഫണ്ടിനു വേണ്ടിയുള്ള ചിട്ടിയിൽ 80 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിൽ ഏരിയ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോർട്ട് നൽകിയത്.

തെരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതുണ്ടാക്കി പണം തട്ടിയെന്ന ആരോപണം സി.പി.എം സംസ്ഥാന സമിതി അംഗം ടി.വി രാജേഷ്, പി.വി ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ചത്‌. കണക്കുകൾ ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതിൽ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് കണ്ടെത്തുകയും ചെയ്തിരുന്നു.

Summary: CPM leadership to resolve organizational crisis in Payyannur fund scam controversy

Similar Posts