സര്‍ക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രവർത്തകർ ഇടപെടരുത്; സി.പി.എം സമ്മേളനങ്ങളിൽ കർശനനിർദേശം
|'മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ വരുമ്പോൾ ഇപ്പോഴുള്ള സ്ഥാനങ്ങളിൽ ഇളക്കം തട്ടുമെന്ന ആശങ്ക വേണ്ട'
സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രവർത്തകർ ഇടപെടരുതെന്ന് സി.പി.എം സമ്മേളനങ്ങളിൽ കർശനനിർദേശം. സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളുടെ ഉദ്ഘാടനപ്രസംഗത്തിന് തയ്യാറാക്കിയ കുറിപ്പിലാണ് നിർദേശങ്ങളുള്ളത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് വേണ്ടി ശിപാർശ ചെയ്യരുത്. ജില്ലാ കമ്മിറ്റികൾക്ക് താഴെയുള്ള ഭാരവാഹികൾ ആവശ്യങ്ങൾക്കായി സർക്കാരിന് നേരിട്ട് കത്ത് നൽകരുത്. സഖാക്കള്‍ സ്വയം അധികാരകേന്ദ്രങ്ങളാകരുതെന്നും കുറിപ്പില്‍ പറയുന്നു. മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ വരുമ്പോൾ ഇപ്പോഴുള്ള സ്ഥാനങ്ങളിൽ ഇളക്കം തട്ടുമെന്ന ആശങ്ക വേണ്ടെന്നും അണികളെ സി.പി.എം ബോധ്യപ്പെടുത്തുന്നുണ്ട്.
സെപ്റ്റംബർ 15 മുതൽ ജനുവരി മൂന്നുവരെയാണ് ബ്രാഞ്ച് മുതൽ ജില്ലാതലം വരെയുള്ള സി.പി.എം സമ്മേളനങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പും കോവിഡും മൂലം ഒരുവർഷം വൈകിയാണ് സമ്മേളനങ്ങൾ നടക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമ്മേളനങ്ങൾ നടക്കുക.