ജനകീയ പ്രതിരോധ ജാഥയിൽ സേവാഭാരതി രക്ഷാധികാരി; ന്യായീകരിച്ച് സിപിഎം
|സി.പി.എമ്മിന് ആരോടും അയിത്തമില്ലെന്ന് എം.വി ഗോവിന്ദൻ
പാലക്കാട്: ജനകീയ പ്രതിരോധ ജാഥയ്ക്കിടെ ആർ.എസ്.എസ് സഹയാത്രികൻ ഷാളണിയിച്ചതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സി.പി.എമ്മിന് ആരോടും അയിത്തമില്ലെന്നും വ്യവസായി എന്ന നിലയിൽ ജാഥയിൽ ആർക്കും വരാമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സേവാഭാരതി രക്ഷാധികാരി കൊയിലാണ്ടിയിൽ സി.പി.എം ജനകീയ പ്രതിരോധ ജാഥയെ സ്വീകരിച്ചതിനെ കുറിച്ചുള്ള വാർത്തയോടായിരുന്നു പ്രതികരണം.
'സേവാഭാരതിയുടെ രക്ഷാധികാരി ആയാലും സിപിഎം ജാഥയിൽ വരുന്നതിൽ പ്രശ്നമില്ല'. കൊയിലാണ്ടിയിൽ വച്ചാണ് ആർ.എസ്.എസ് സഹയാത്രികൻ എം.വി ഗോവിന്ദനെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. ഹിന്ദു ഇക്കണോമിക് ഫോറം ഭാരവാഹി കൂടിയായ സിമന്റ് വ്യാപാരിയായിരുന്നു ജാഥാക്യാപ്റ്റന് കൂടിയായ ഗോവിന്ദനെ സ്വീകരിച്ചത് . കൊയിലാണ്ടിയിൽ ആർ.എസ്.എസുകാരൻ ജാഥയിൽ വന്നുവെന്ന വാർത്ത താൻ കണ്ടിട്ടില്ലെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.