Kerala
പാർട്ടിക്കുള്ളിൽ ഇപ്പോഴും വിഭാഗീയതയുണ്ട്;സി.പി.എമ്മിന്റെ രാഷ്ട്രീയ സംഘടന റിപ്പോർട്ട്
Kerala

പാർട്ടിക്കുള്ളിൽ ഇപ്പോഴും വിഭാഗീയതയുണ്ട്;സി.പി.എമ്മിന്റെ രാഷ്ട്രീയ സംഘടന റിപ്പോർട്ട്

Web Desk
|
19 Feb 2022 12:59 AM GMT

വിഭാഗീയത അവസാനിച്ചിട്ടും ചില ജില്ലകളിൽ പ്രശ്‌നങ്ങൾ അവശേഷിക്കുന്നതായി സംസ്ഥാനസെക്രട്ടറിയേറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിൽ പറയുന്നുണ്ട്

പാർട്ടിക്കുള്ളിൽ വിഭാഗീയതയുടെ അംശങ്ങൾ ഇപ്പോഴുമുണ്ടെന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ സംഘടനറിപ്പോർട്ട്. സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കി. കഴിഞ്ഞ 4 വർഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ടിന് രണ്ട് ഭാഗങ്ങളാണുന്നത്. കരട് റിപ്പോർട്ട് ഇന്നാരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കും.

മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് നടക്കുന്ന സിപിഎം സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനറിപ്പോർട്ടിന്റെ കരടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയത്. സിപിഎമ്മിന്റേയും സർക്കാരിന്റേയും കഴിഞ്ഞ നാല് വർഷത്തെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ടിന് രണ്ട് ഭാഗങ്ങളാണുള്ളത്.സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോർട്ടിൽ ഉൾപ്പെടുത്തി.

ചിലയിടങ്ങളിൽ സംഘടനാ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പാർട്ടി വിലയിരുത്തി.വിഭാഗീയത അവസാനിച്ചിട്ടും ചില ജില്ലകളിൽ പ്രശ്‌നങ്ങൾ അവശേഷിക്കുന്നതായി സംസ്ഥാനസെക്രട്ടറിയേറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിൽ പറയുന്നുണ്ട്.ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പ്രശ്‌നങ്ങൾ അവശേഷിക്കുന്നതെന്ന് പാർട്ടി വിലയിരുത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ട് സംസ്ഥാനസമിതി പരിഗണിക്കും. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന സമിതിയിൽ റിപ്പോർട്ട് അവതരിപ്പിക്കുന്നത്.സംസ്ഥാനസമിതിയിൽ ഉയരുന്ന ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയാകും റിപ്പോർട്ട് അംഗീകരിക്കുക.

Related Tags :
Similar Posts