Kerala
MV Jayarajan  , CPM, bbc documentary ,bbc documentary,documentary,bbc documentary on modi,bbc documentary on pm modi
Kerala

'വേണ്ടി വന്നാൽ ജയിലിൽ പോകും'; ഡോക്യുമെന്ററി പ്രദർശനത്തിന് സംരക്ഷണം നൽകുമെന്ന് എം.വി ജയരാജൻ

Web Desk
|
24 Jan 2023 7:28 AM GMT

യുവമോർച്ചയ്ക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെയെന്ന് എ.എ റഹിം എം.പി

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍' കേരളത്തിൽ പ്രദർശിപ്പിക്കുന്നതിന് സി.പി.എം സംരക്ഷണം നൽകുമെന്ന് കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ.വേണ്ടി വന്നാൽ ജയിലിൽ പോകാൻ തയ്യാറാണെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. 'മാധ്യമ വിലക്ക് കൊണ്ട് ഗുജറാത്ത് കലാപത്തിന്റെ യാഥാർഥ്യം മറച്ചു വെക്കാനാവില്ല. ഗുജറാത്ത് വംശഗത്യക്ക് നേതൃത്വം നൽകിയത് മോദിയും അമിത് ഷായുമെന്ന് എല്ലാവർക്കും അറിയാമെന്നും' അദ്ദേഹം പറഞ്ഞു.

അതേസമയം,യുവമോർച്ചയ്ക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെയെന്ന് എ.എ റഹിം എം.പി പറഞ്ഞു. അനിധരസധാരണമായ സംഭവമാണ്. ശക്തമായ പ്രതിഷേധത്തിൽ ബിജെപിക്ക് ലജ്ജ തോന്നിയിട്ട് കാര്യമില്ല. സംഘർഷം ഉണ്ടാക്കാനല്ല പ്രദർശനമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷമുണ്ടാക്കുന്നത് ബിജെപിയുടെ അജണ്ടയാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളിയാണ്. പലരും മൗനത്തിലാണ്. വിലക്ക് ഏർപ്പെടുത്തേണ്ട കാര്യം എന്താണെന്നും എ.എ റഹിം ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച വ്യക്തമാക്കിയിരുന്നു. ' പ്രധാനമന്ത്രിയെ അപമാനിക്കുന്നആആഇ ഡോക്യുമെന്ററി പ്രദർശനം അംഗീകരിക്കാനാവില്ല. കാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം രാജ്യദ്രോഹപരമാണ്. ഇത്തരം നീക്കങ്ങളെ യുവമോർച്ച എതിർക്കും. ക്രമസമാധാനം തകർന്നാൽ ഉത്തരവാദിത്തം സർക്കാരിനെന്നും യുവമോർച്ച പറഞ്ഞു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി സംസ്ഥാനത്ത് ഉടനീളം പ്രദർശിപ്പിക്കുമെന്ന് യുവജന വിദ്യാർഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവുംഫ്രട്ടേണിറ്റിയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.




Similar Posts