വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് പ്രതിഷേധമല്ല, ആക്രമണം: കോടിയേരി
|മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ നടന്നത് പ്രതിഷേധമല്ല, ആക്രമം ലക്ഷ്യമിട്ട നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ചാൽ എന്തു ചെയ്യുമെന്നും കോടിയേരി ചോദിച്ചു. സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ സമരം തുടരുകയാണ്. വിമാനത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിനെ വിമർശിച്ചാണ് കോടിയേരി രംഗത്തെത്തിയത്.
മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയത്. കറുത്ത വസ്ത്രമണിഞ്ഞാണ് ഇവര്‍ വിമാനത്തിനുള്ളിലെത്തിയത്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കൊപ്പം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ഉണ്ടായിരുന്നു. പ്രതിഷേധിച്ചവരില്‍ ഒരാളെ ഇ.പി ജയരാജന്‍ തള്ളിയിട്ടു.
മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത് . എട്ട് എ.സി.പിമാരും 13 സി.ഐമാരും അടക്കം 400 പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. തിരുവനന്തപുരം സിറ്റിയിലെ മുഴുവൻ അസിസ്റ്റന്റ് കമ്മീഷണർമാരും മുഖ്യമന്ത്രിയുടെ സുരക്ഷാർത്ഥം രംഗത്തുണ്ട്. വിമാനത്താവളം മുതൽ മുഖ്യമന്ത്രിയുടെ വസതിവരെ റോഡിന് ഇരുവശത്തുമായി പൊലീസ് സുരക്ഷയൊരുക്കും.