Kerala
ലീഗ് ക്ഷണം ; ഇ.പി ജയരാജന് സിപിഎം സെക്രട്ടേറിയേറ്റിൽ വിമർശനം
Kerala

ലീഗ് ക്ഷണം ; ഇ.പി ജയരാജന് സിപിഎം സെക്രട്ടേറിയേറ്റിൽ വിമർശനം

Web Desk
|
22 April 2022 10:49 AM GMT

പ്രസ്താവന അനവസരത്തിലെന്ന് സെക്രട്ടേറിയറ്റ്

ലീഗ് ക്ഷണത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം. പ്രസ്താവന അനവസരത്തിലെന്ന് സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.ലീഗിനെ ചേർത്ത് ഇടതുമുന്നണി വിപുലീകരിക്കേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ല. കൺവീനർ എന്ന നിലയിൽ പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.

ഇടതുമുന്നണി കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് എല്‍.ഡി.എഫ് മുന്നണിയിലേക്ക് ലീഗിനെ ജയരാജന്‍ സ്വാഗതം ചെയ്തത്. പിന്നീട് രണ്ടു ദിവസം അദ്ദേഹം ഇതേ കാര്യം ആവര്‍ത്തിച്ചു.

ലീഗിനെ കൊണ്ടുവന്ന് മുന്നണി വിപുലീകരിക്കണ്ട ആവശ്യം ഇപ്പോഴില്ലെന്നാണ് എല്‍.ഡി.എഫ് നേതാക്കളുടെ മുഴുവന്‍ അഭിപ്രായം. ജയരാജന്‍ കണ്‍വീനറായതിന് ശേഷം ഇടതുമുന്നണി യോഗം പോലും ഇതുവരെ നടന്നിട്ടില്ലെന്നിരിക്കെ പിന്നെങ്ങനെയാണ് ഇങ്ങനെ പറയാനാവുക എന്നാണ് നേതാക്കന്മാര്‍ ചോദിക്കുന്നത്.

പ്രസ്താവന വിവാദമായതോടെ ജയരാജന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തിരുത്തുമായെത്തി. ലീഗിനെ മുന്നണിയിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്നും ലീഗില്ലാതെയാണ് ഇടതുമുന്നണി തുടര്‍ഭരണം പിടിച്ചത് എന്നും അദ്ദേഹം കുറിച്ചു.

Similar Posts