Kerala
ജിഫ്രി തങ്ങൾക്ക് വധഭീഷണി: സി.പി.എം മുതലെടുപ്പ് രാഷ്ട്രീയത്തിന് ശ്രമിക്കുന്നു- സോളിഡാരിറ്റി
Kerala

ജിഫ്രി തങ്ങൾക്ക് വധഭീഷണി: സി.പി.എം മുതലെടുപ്പ് രാഷ്ട്രീയത്തിന് ശ്രമിക്കുന്നു- സോളിഡാരിറ്റി

Web Desk
|
28 Dec 2021 3:49 PM GMT

സംസ്ഥാനത്തെ ക്രമസമാധാനനില സംരക്ഷിക്കുന്നതിന് പകരം ഇടത് സർക്കാർ മുസ്ലിംകൾക്കിടയിൽ പ്രശ്നമുണ്ടാക്കാനാണ് ശ്രമിക്കുന്നത്

ജിഫ്രി തങ്ങൾക്കുണ്ടായ വധഭീഷണിയിൽ സിപിഎം മുതലെടുപ്പ് രാഷ്ട്രീയത്തിന് ശ്രമിക്കുകയാണെന്ന് സോളിഡാരിറ്റി. ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മുസ്ലിയാരുടെ അനുഭവമുണ്ടാകുമെന്ന് ചിലർ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തലിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു.

മുമ്പുണ്ടായ ഒരു അനുഭവം പങ്കുവെച്ച സമസ്ത അധ്യക്ഷന്റെ സംസാരത്തെ ഏറ്റെടുത്ത് മുസ്ലിംകളിലെ ഐക്യത്തെ തകർക്കാനുള്ള ശ്രമമാണ് മന്ത്രി അബ്ദുറഹ്‌മാൻ നടത്തിയത്. എന്നാൽ മന്ത്രിയുടെ കൂടിക്കാഴ്ച വേണ്ടെന്ന നിലപാടെടുത്ത് ജിഫ്രി തങ്ങൾ തന്നെ പരാതിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും പ്രസ്താവനയുമായി ഇറങ്ങുകയാണ് ഭരണകക്ഷിയുടെ യുവജനവിഭാഗം ചെയ്യുന്നത്. അഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കുറ്റവാളികളെ ഉടൻ പിടിക്കുകയാണ് ചെയ്യേണ്ടത്. സംസ്ഥാനത്തെ ക്രമസമാധാനനില സംരക്ഷിക്കുന്നതിന് പകരം ഇടത് സർക്കാർ മുസ്ലിംകൾക്കിടയിൽ പ്രശ്നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts