Kerala
സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം; ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയാകും
Kerala

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം; ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയാകും

Web Desk
|
11 Feb 2024 1:17 AM GMT

എക്സാലോജിക്നെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം അടക്കം യോഗത്തിൽ ചർച്ചയാകും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെ സി.പി..എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും തിരുവന്തപുരത്ത് ചേരും. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിങ്ങാണ് പ്രധാന അജണ്ടയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും ചർച്ചകൾ നടക്കും. സ്ഥാനാർഥി സാധ്യതകളും തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയ സമീനങ്ങളും ചർച്ചയാകും. എക്സാലോജിക്നെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം അടക്കമുള്ള സാഹചര്യങ്ങളും ചർച്ചയായേക്കും.

സി.പി.ഐ സംസ്ഥാന കൗൺസിലും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ബജറ്റിൽ പാർട്ടിയുടെ വകുപ്പുകളെ അവഗണിച്ചതിന് എതിരായ വിമർശനങ്ങൾ ഇന്നും യോഗത്തിൽ ഉണ്ടായേക്കും. സി.പി.ഐ ഭരിക്കുന്ന വകുപ്പുകളോട് സർക്കാരിന് ഭിന്ന നയമാണെന്നാണ് കഴിഞ്ഞദിവസം സംസ്ഥാന കൗൺസിലിൽ ഉയർന്ന വിമർശനം.

രണ്ടാം പിണറായി സർക്കാരിനെ അധികാരത്തിൽ വരാൻ സഹായിച്ച സപ്ലൈകോയെ ഇടതുമുന്നണി മറന്നു. മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നും വിമർശനമുണ്ടായി. വിദേശ സർവകലാശാല വിഷയം മുന്നണിയുടെ നയവ്യതിയാനമാണെന്നും സി.പി.ഐ സംസ്ഥാന കൗൺസിലിൽ ചിലർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്ന് വി.പി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിമർശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ഇടപെട്ടു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് പോകരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. അനാവശ്യ ചർച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഭക്ഷ്യ, മൃഗസംരക്ഷണ വകുപ്പുകളോട് ബജറ്റിൽ കടുത്ത അവഗണന ഉണ്ടായി എന്ന ആരോപണം സിപിഐ മുന്നോട്ടുവയ്ക്കുന്നതിനിടയിലാണ് സംസ്ഥാന കൗൺസിലിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്.

Similar Posts