Kerala
pinarayi vijayan
Kerala

‘മലപ്പുറം പരാമർശം ഉണ്ടാക്കിയ പരിക്കിന്റെ ഉത്തരവാദിത്തം ആർക്ക്?’ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ

Web Desk
|
4 Oct 2024 4:53 PM GMT

‘ദ ഹിന്ദുവിന്റെ വിശദീകരണം കൂടുതൽ ക്ഷീണമുണ്ടാക്കി’

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ചോദ്യങ്ങളുമായി അംഗങ്ങൾ. മലപ്പുറം പരാമർശം ഉണ്ടാക്കിയ പരിക്കിന്റെ ഉത്തരവാദിത്തം ആർക്ക് ? പി ആർ ഏജൻസി ഇല്ല എന്ന് പറഞ്ഞത് ജനങ്ങൾ വിശ്വാസത്തിൽ എടുത്തോ ? തുടങ്ങിയ ചോദ്യങ്ങളാണ് കമ്മിറ്റി അംഗങ്ങൾ ഉന്നയിച്ചത്. ‘ദ ഹിന്ദു’വിന്റെ വിശദീകരണം കൂടുതൽ ക്ഷീണമുണ്ടാക്കിയതായും അംഗങ്ങൾ വ്യക്തമാക്കി.

എഡിജിപി എം.ആർ അജിത്കുമാറിന് വീഴ്ചയുണ്ടായെന്ന് സിപിഎം വിലയിരുത്തത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വരും. ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശം ഉണ്ട്. ഇക്കാര്യത്തിൽ വിശദ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കും. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറി എം.വി ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, പിആർ ഉണ്ടെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കമ്മിറ്റി മുമ്പാകെ നിഷേധിച്ചു. പിആർ ഇല്ലെന്ന് ഒറ്റ വാചകത്തിൽ മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു. അഭിമുഖത്തിനായി ദേവകുമാറിന്റെ മകൻ നിരന്തരം സമീപിക്കുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണ് സുബ്രഹ്മണ്യൻ. പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ ആർക്കും പണം കൊടുക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പി.വി അൻവർ എംഎൽഎയുടെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ നടപടിയെടുക്കില്ലെന്ന് എം.വി ഗോവിന്ദൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Similar Posts