Kerala
CPM state secretary himself led fake campaigns, police did not take action: KK Rama MLA, breaking news malayalam,
Kerala

സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ വ്യാജപ്രചാരണങ്ങള്‍ക്ക് നേതൃത്വം നൽകി, പൊലീസ് നടപടിയെടുത്തില്ല: കെ.കെ രമ എം.എല്‍.എ

Web Desk
|
22 March 2023 10:13 AM GMT

നിയമസഭയിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.കെ രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയിൽ സചിൻ ദേവ് എം.എല്‍.എ ഫേസ്ബുക്കിൽ പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു

കോഴിക്കോട്: തന്റേതെന്ന പേരിൽ പ്രചരിച്ച എക്‌സറേ വ്യാജമാണെന്ന് കെ.കെ രമ എം.എൽ.എ. കയ്യിന്റെ ലിഗമെന്റിന് പരിക്കുണ്ട്. ഇതിന് തുടർ ചികിത്സ വേണം. പരാതി സംബന്ധിച്ച് ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. വ്യാജപ്രചാരണങ്ങൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ നേതൃത്വം നൽകിയെന്നും കെ.കെ രമ എം.എൽ.എ പറഞ്ഞു.

നിയമസഭയിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.കെ രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയിൽ സചിൻ ദേവ് എം.എല്‍.എ ഫേസ്ബുക്കിൽ പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു. 'ഇൻ ഹരിഹർ നഗറിനും, ടു ഹരിഹർ നഗറിനും ശേഷം ലാൽ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇൻ ഗോസ്റ്റ് ഹൗസ് ഇൻ. അതിൽ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം, തോമസുകുട്ടി വിട്ടോടാ'- കെ.കെ രമയുടെ ഫോട്ടോ പങ്കുവെച്ച് സച്ചിൻ ദേവ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.


സച്ചിൻ ദേവ് എം.എൽ.എക്കെതിരെ സൈബർ പൊലീസിനും സ്പീക്കർ എ.എൻ ഷംസീറിനും പരാതി നൽകി കെ.കെ രമ എം.എൽ.എ. പരാതി നൽകിയിരുന്നു. സോഷ്യൽ മീഡിയ വഴി സച്ചിൻ ദേവ് അപമാനിച്ചെന്നും വിവിധ സമയങ്ങളിലെ ഫോട്ടോ ചേർത്തുവെച്ച് കള്ളം പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കെ.കെ രമയുടെ പരാതി. തനിക്കുണ്ടായ പരിക്കിനെ കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചെന്നും അതിക്രമത്തെ സച്ചിൻ ദേവ് വളച്ചൊടിച്ചെന്നും കെ.കെ. രമ പരാതിയിൽ പറഞ്ഞു.

നേരത്തെ ഇതിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് കെ.കെ രമ സൈബർ പൊലീസിനും സ്പീക്കർക്കും പരാതി നൽകിയത്. സി.പി.എമ്മിന്റെ സൈബർ അണികളുടെ നിലവാരത്തിലാണ് എം.എൽ.എയുടെ പ്രചാരണമെന്ന് രമ ആരോപിച്ചു. ഈ പ്രചാരണമാണ് സി.പി.എമ്മിന്റെ സൈബർ അണികൾ ഇപ്പോൾ പിന്തുടരുന്നതെന്നും അവർ പറഞ്ഞു.


Similar Posts