Kerala
CPM to go into the candidates discussion for the Lok Sabha elections 2024
Kerala

കേന്ദ്ര കമ്മിറ്റിക്കു പിന്നാലെ ലോക്സഭാ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാൻ സി.പി.എം

Web Desk
|
30 Jan 2024 1:38 AM GMT

കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെങ്കിലും ത്രികോണ മത്സരം ഉണ്ടാകുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് സമാപിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാൻ സി.പി.എം. കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെങ്കിലും ത്രികോണ മത്സരം ഉണ്ടാകുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയസാഹചര്യം നോക്കി സഖ്യം ഉണ്ടാക്കണമെന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നുവന്ന ആവശ്യം. തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം തുടരാൻ തടസമില്ലന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍, അവിടെ ഒരു സീറ്റ് ലഭിക്കാനേ സാധ്യതയുള്ളൂവെന്ന് തമിഴ്നാട് ഘടകം വ്യക്തമാക്കിയതായാണു വിവരം.

അതേസമയം, സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉയര്‍ന്നത്. ഇൻഡ്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിച്ചില്ലെന്നും വിമർശനമുണ്ടായി.

Summary: After the Central Committee meeting that will conclude today in Thiruvananthapuram, CPM will go into the selection of candidates for the Lok Sabha elections.

Similar Posts