Kerala
controversies  SFI leaders,CPM to teach political lesson to SFI ,CPM state secretariat,Fake certificate row, Nikhil Thomas,breaking news malayalamഎസ്.എഫ്.ഐയെ രാഷ്ട്രീയ പാഠം പഠിപ്പിക്കാൻ സി.പി.എം; സംഘടനാതലത്തിലെ അഴിച്ചുപണിയും പരിഗണനയിൽ
Kerala

എസ്.എഫ്.ഐയെ 'രാഷ്ട്രീയ പാഠം' പഠിപ്പിക്കാൻ സി.പി.എം; സംഘടനാതലത്തിലെ അഴിച്ചുപണിയും പരിഗണനയിൽ

Web Desk
|
21 Jun 2023 2:21 AM GMT

എസ് എഫ് ഐയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പ്രധാന കാരണം രാഷ്ടീയ വിദ്യാഭ്യാസത്തിന്‍റെ കുറവാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍

തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കളുടെ വഴിവിട്ടപോക്കിന് തടയിടാന്‍ സി.പി.എം തീരുമാനം. വിവിധ ഘടകങ്ങളിലെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്‍ററെ കുറവുണ്ടെന്നാണ് സി.പി.എം വിലയിരുത്തല്‍. കോവിഡ് കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം മുടങ്ങിയത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തിരിച്ചടിയായത് കൊണ്ട് പാർട്ടി നേരിട്ട് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനാണ് തീരുമാനം. നിലവിലുള്ള നേതൃത്വത്തിലെ മാറ്റവും പരിഗണനയിലാണ്.

സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന രാഷ്ട്രീയ ആരോപങ്ങള്‍ പ്രതിരോധിക്കുകയായിരിന്നു കഴിഞ്ഞ കാലങ്ങളിലെല്ലാം സി.പി.എം ചെയ്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യത്തില്‍‌ ആകെ മാറ്റമുണ്ടായി. ഇതുവരെ ഇല്ലാത്ത തരത്തില്‍ എസ്.എഫ് .ഐ നേതൃത്വത്തിനെതിരെ ഉയ‍‍രുന്ന ആരോപണങ്ങളെ പ്രതിരോധിച്ച ശേഷമേ സ‍‍ര്‍ക്കാരിനെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇതില്‍ സി.പി.എം നേതൃത്വത്തിന് ചരിത്രത്തില്‍ ഇതുവരെ എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ ഇല്ലാത്ത അതൃപ്തിയാണുള്ളത്.

കര്‍ശനമായി പാര്‍ട്ടി ഇടപെടല്‍ എസ്.എഫ്.ഐയില്‍ നടത്താനാണ് സി.പി.എം തീരുമാനം. എസ്.എഫ്.ഐയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പ്രധാന കാരണം രാഷ്ടീയ വിദ്യാഭ്യാസത്തിന്‍റെ കുറവാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കോവിഡ് കാലത്ത് മൂന്ന് വര്‍ഷം വിദ്യാര്‍ഥി രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം മുടങ്ങിയത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കി.

പ്രായ പരിധി 25 ആക്കി കര്‍ശനമായി നടപ്പാക്കിയതോടെ വിവിധ ഘടകങ്ങളില്‍ രാഷ്ട്രീയ പരിചയമില്ലാത്തവര്‍ എത്തിപ്പെട്ടു. ഇത് പരിഹരിക്കുകയാണ് സി.പി.എമ്മിന്‍റെ ആദ്യലക്ഷ്യം. ഇതിനായി എസ്.എഫ്.ഐക്ക് പഠന ക്ലാസ് സി.പി.എം നേരിട്ട് നല്‍കും. അടുത്ത മാസം ഇഎംഎസ് അക്കാദമിയില്‍ സി.പി.എം പഠന ക്ലാസ് സംഘടിപ്പിക്കും. മാത്രമല്ല നിലവിലെ നേതൃത്വത്തില്‍ മാറ്റം നടത്തി രാഷ്ട്രീയ ബോധ്യമുള്ളവരെ കൊണ്ട് വരാനും ആലോചനയുണ്ട്.


Similar Posts