Kerala
MC Govindan,Panur blast,kannur blast
Kerala

'പാനൂരിലെ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകർക്ക് പങ്കില്ല': എം.വി ഗോവിന്ദൻ

Web Desk
|
5 April 2024 7:58 AM GMT

തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം പ്രവർത്തകരെ കൊണ്ട് ബോംബ് ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

പാനൂരിലെ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകർക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി മുൻപേ ഇത് തള്ളി പറഞ്ഞതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം പ്രവർത്തകരെ കൊണ്ട് ബോംബ് ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. പാനൂർ ബോംബ് സ്ഫോടത്തിൽ പ്രതികരിക്കുകയായിരുന്നു സതീശൻ.സംസ്ഥാനത്ത് ക്രമസമാധാന നില തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂർ പാനൂർ മൂളിയാത്തോട് ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ മരിച്ചു. മുളിയത്തോട് സ്വദേശി കാട്ടിന്‍റവിട ഷെറിൻ ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇരുവരും സിപിഎം അനുഭാവികളാണെന്നാണ് പൊലീസ് പറയുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഷെറിന്‍റെ മരണം. കൈപ്പത്തി തകർന്ന വിനീഷ് വലിയ പറമ്പത്ത് ആശുപത്രിയിൽ ചികിത്സയിലാണ്‌.

ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രി ഒരുമണിയോടാണ് സംഭവം ഉണ്ടായത്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂർണമായും അറ്റുപോയതാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. വിനീഷും ഷെറിനും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.


Related Tags :
Similar Posts