Kerala
തട്ടിപ്പുവീരന്‍ മോൻസൺ മാവുങ്കലിന്‍റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നു
Kerala

തട്ടിപ്പുവീരന്‍ മോൻസൺ മാവുങ്കലിന്‍റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നു

Web Desk
|
30 Sep 2021 4:49 AM GMT

തെളിവുകളുടെ ആധികാരികത ഉറപ്പാക്കാനും പരാതിക്കാരുമായുള്ള ഫോൺസംഭാഷണങ്ങൾ സ്ഥിരീകരിക്കാനുമാണ് ശബ്ദപരിശോധന നടത്തുന്നത്.

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്‍റെ ശബ്ദ സാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നു. മോൻസണിൻറെ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകൾ ക്രൈബ്രാഞ്ച് പിടിച്ചെടുത്തിട്ടുമുണ്ട്. അതേസമയം മോൻസൻ മാവുങ്കലിന്‍റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. തെളിവുകളുടെ ആധികാരികത ഉറപ്പാക്കാനും പരാതിക്കാരുമായുള്ള ഫോൺസംഭാഷണങ്ങൾ സ്ഥിരീകരിക്കാനുമാണ് ശബ്ദപരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി, എസ് ശ്രീജിത്ത് എന്നിവര്‍ ഇന്ന് കൊച്ചിയിലെത്തി മോൻസണിനെചോദ്യം ചെയ്യും..

നേരത്തേ മോന്‍സണെ ചോദ്യംചെയ്തതില്‍ നിന്ന് വ്യാജരേഖകള്‍ ചമക്കാന്‍‌ സഹായിച്ചവരെ കുറിച്ച് കൃത്യമായ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുവാണ് ഇതിനായി സഹായം ചെയ്തതെന്നാണ് വിവരം. പരാതിക്കാരുടെ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഇന്നും തുടരും. ഭൂമി പാട്ടത്തിന് നൽകാമെന്ന പേരിൽ ഒരു കോടി 72 ലക്ഷം രൂപ മോൻസൺ തട്ടിയെടുത്തുവെന്ന് പരാതി നൽകിയ രാജീവിന്‍റെ മൊഴിയാണ് ഇന്നലെ പ്രധാനമായും രേഖപ്പെടുത്തിയത്. പരാതിക്കാരുടെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിക്കുന്ന നടപടികളാണ് മുന്നോട്ട് പോകുന്നത്. മോന്‍സണ്‍ നേരിട്ടും സഹായികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയും നടത്തിയ ഇടപാടുകളുടെ രേഖകളും പരിശോധിച്ച് വരികയാണ്. മോന്‍സന്‍റെ വീട്ടില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധന ഇന്നും തുടരും

Similar Posts