Kerala
കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്; മറ്റ് സ്ഥലത്തെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് മറുപടി
Kerala

കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്; മറ്റ് സ്ഥലത്തെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് മറുപടി

Web Desk
|
11 April 2022 2:48 PM GMT

സാക്ഷിയായതിനാൽ ഉചിതമായ സ്ഥലം തനിക്ക് തിരഞ്ഞെടുക്കാമെന്ന് കാവ്യ മറുപടി നൽകി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യമാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്ദിലീപിൻ്റെ ഡ്രൈവറുടെ ഫോണിൽ വിളിച്ചാണ് മറ്റൊരിടത്ത് ചോദ്യം ചെയ്യലിന് എത്തണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത്. മറ്റ് സ്ഥലത്തെത്താൻ ബുദ്ധിമുട്ടുണ്ട്, സാക്ഷിയായതിനാൽ ഉചിതമായ സ്ഥലം തനിക്ക് തിരഞ്ഞെടുക്കാമെന്ന് കാവ്യ മറുപടി നൽകി.

തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ ബുധനാഴ്ചത്തേക്ക് മാറ്റി. കേസില്‍ ദിലീപിന്റെ അഭിഭാഷകരായ ഫിലിപ്പ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന.

അതേസമയം, ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൂന്ന് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടുനിന്നു.

Similar Posts