Kerala
Minister Saji Cheriyan
Kerala

'കുറ്റം ചെയ്തവർ രക്ഷപ്പെടില്ല, ആശങ്കകൾ പരിഹരിക്കും'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി സജി ചെറിയാൻ

Web Desk
|
19 Aug 2024 7:30 PM GMT

'പരാതിക്കാർ തെളിവ് നൽകിയാൽ അന്വേഷിക്കും'

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കുറ്റം ചെയ്തവർ രക്ഷപ്പെടില്ലെന്ന് മന്ത്രി മീഡിയവണ്‍ 'സ്പെഷ്യല്‍ എഡിഷനി'ല്‍ വ്യക്തമാക്കി. പരാതിക്കാർ തെളിവ് നൽകിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ആശങ്കകൾ പരിഹരിക്കാൻ നടപടിയെടുക്കും. റിപ്പോർട്ട് തൻ്റെ മുന്നിൽ വന്നിട്ടില്ല, വിവരാവകാശ കമ്മീഷൻ സീൽ ചെയത് നൽകുന്നതാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അത് കാണാൻ കഴിയില്ല. സർക്കാരിന് വിഷയത്തിൽ സത്യസന്ധമായ നിലപാടാണുള്ളത്. നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കും'- സജി ചെറിയാൻ കൂട്ടിച്ചേർത്തു.

നാലര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നുച്ചയ്ക്ക് 2:30നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. നിരവധി ​ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.

റിപ്പോർട്ടിലെ പ്രസക്ത ഭാ​ഗങ്ങൾ

സിനിമയിൽ പവർഗ്രൂപ്പ് നിലനിൽക്കുന്നു

പവർഗ്രൂപ്പിൽ 15 പുരുഷന്മാരാണുള്ളത്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച്

നടൻമാർ രാത്രി വാതിലിൽ മുട്ടും, സഹകരിച്ചില്ലെങ്കിൽ അവസരമില്ല

ലൊക്കേഷനുകളിൽ അടിസ്ഥാനസൗകര്യമില്ല, വസ്ത്രം മാറുന്നത് കുറ്റിച്ചെടിയുടെ മറവിൽ

കിടക്ക പങ്കിടാൻ നിർബന്ധിതരാക്കും, അഭിനയം പാഷനായാൽ ഉപദ്രവിക്കും, പരാതിപ്പെട്ടാൽ സൈബർ ആക്രമണം

തെറ്റ് ചൂണ്ടിക്കാട്ടിയാൽ പുരുഷന്മാർക്കും വിലക്ക്, അതിക്രമങ്ങളോട് പ്രതികരിക്കാത്തത് വിലക്ക് ഭയന്ന്

ജൂനിയർ താരങ്ങൾക്ക് ഭക്ഷണം നൽകാതെ ചൂഷണം

സെറ്റിലെ നടിമാർക്ക് ആർത്തവം ദുരിതകാലം

സാനിറ്ററി പാഡുകളോ മൂത്രപ്പുരയോ ഇല്ല

ടോയ്‍ലെറ്റ് ഇല്ലാത്തതിനാൽ വെള്ളം കുടിക്കാറില്ല, ആശുപത്രിയിലായത് നിരവധിപേർ

ശിപാർശകൾ

വനിതകൾക്ക് നിർമാതാവ് സുരക്ഷിത താമസവും യാത്രയും ഉറപ്പാക്കണം

ക്രിമിനൽ പശ്ചാത്തലമുള്ളവരെ വിലക്കണം

തുല്യപ്രതിഫലം നൽകണം

സെറ്റുകളിൽ മദ്യവും ലഹരി വസ്തുക്കളും വിലക്കണം

ചലച്ചിത്ര മേഖലയിൽ വിലക്ക് പാടില്ല

സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൂടുതൽ അവസരങ്ങൾ നൽകണം

അധികാര കേന്ദ്രമായി സ്ത്രീകളെ അവതരിപ്പിക്കുക

ലിംഗസമത്വ ബോധവത്കരണം

പുരുഷത്വമെന്നാൽ അക്രമമല്ലെന്ന് പഠിപ്പിക്കുക

സിനിമാ മേഖലയിൽ 30 ശതമാനം സ്ത്രീ സംവരണം

Similar Posts