'ഒരു നിയന്ത്രണവുമില്ലാതെയാണ് പൊലീസ് പ്രവർത്തിക്കുന്നത്'; സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി പൊലീസിനെതിരെ വിമർശനം
|ജില്ലാ സെക്രട്ടറി ചിലരുടെ തോഴനായി പ്രവർത്തിക്കുന്നുവെന്നും വിമർശനമുണ്ടായി. നാല് സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ജില്ലയിൽ നിന്നുള്ളത്. ഇവർ പ്രാദേശിക വിഭാഗീയതയുടെ ഭാഗമായി ഒരു പക്ഷം പിടിച്ചു പ്രവർത്തിക്കുന്നുവെന്നും വിമർശനമുയർന്നു.
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പൊലീസിനെതിരെ വിമർശനം. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവർത്തനങ്ങൾ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഒരു നിയന്ത്രണവുമില്ലാതെയാണ് പലപ്പോഴും പൊലീസ് പ്രവർത്തിക്കുന്നതെന്നും പ്രതിനിധികൾ വിമർശനമുന്നയിച്ചു. പൊലീസിനെ നിയന്ത്രിക്കണമെന്നും അതിന് പാർട്ടി ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ചിലരുടെ തോഴനായി പ്രവർത്തിക്കുന്നുവെന്നും വിമർശനമുണ്ടായി. നാല് സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ജില്ലയിൽ നിന്നുള്ളത്. ഇവർ പ്രാദേശിക വിഭാഗീയതയുടെ ഭാഗമായി ഒരു പക്ഷം പിടിച്ചു പ്രവർത്തിക്കുന്നുവെന്നും വിമർശനമുയർന്നു.
മുൻ എംഎൽഎ പി.കെ ശശിക്കെതിരെയും പ്രതിനിധികൾ വിമർശനമുന്നയിച്ചു. വനിതാ നേതാവിന്റെ പരാതിയിൽ നടപടി നേരിട്ട ശശിയെ വേഗത്തിൽ തിരിച്ചെടുത്തതാണ് വിമർശനത്തിന് കാരണമായത്. കെടിഡിസി ചെയർമാൻ ആയതിന് പത്രത്തിൽ പരസ്യം നൽകിയതിനെതിരെയും വിമർശനമുണ്ടായി. ഇതൊരു കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് പ്രതിനിധികൾ പറഞ്ഞു. പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മറ്റി പ്രതിനിധികളാണ് വിമർശനമുന്നയിച്ചത്.