Kerala
CPM,thiruvananthapuram ,Speaker,criticism against Speaker,pinarayi vijayan,latest malayalam news,kerala news,സിപിഎം,മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും വിമര്‍ശനം
Kerala

'തലസ്ഥാനത്തെ ബിസിനസുകാരുമായുള്ള ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തത്'; സ്പീക്കർക്കെതിരെ തിരു.ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

Web Desk
|
1 July 2024 1:00 AM GMT

മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി എന്തിന് മൗനം പാലിച്ചെന്നും വിമർശനം

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എന്‍ ഷംസീറിനുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി എന്തിന് മൗനം പാലിച്ചു എന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ ചില അംഗങ്ങൾ ഉയർത്തിയ ചോദ്യം. കോടിയേരിയെ പോലെ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് പറയാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയങ്ങൾക്കിട നൽകിയെന്നും ചിലർ പറഞ്ഞു.

സ്പീക്കർക്കെതിരെയും യോഗത്തില്‍ രൂക്ഷവിമർശനം ഉണ്ടായി. സ്പീക്കർക്ക് തലസ്ഥാനത്തെ ചില ബിസിനസുകാരുമായുള്ള ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തത് ആണെന്നാണ് ജില്ലാ കമ്മിറ്റിയിലുയര്‍ന്ന വിമർശനം.


Similar Posts