India
പദവികൾ അലങ്കാരമായി കൊണ്ടുനടക്കരുത്; ഡി രാജയ്‌ക്കെതിരെ വിമർശനവുമായി കേരള ഘടകം
India

'പദവികൾ അലങ്കാരമായി കൊണ്ടുനടക്കരുത്'; ഡി രാജയ്‌ക്കെതിരെ വിമർശനവുമായി കേരള ഘടകം

Web Desk
|
16 Oct 2022 3:01 PM GMT

യുദ്ധത്തിൽ പരാജയപ്പെട്ടാൽ സേന നായകൻ ആ സ്ഥാനത്ത് തുടരാറില്ലെന്ന് പി. പ്രസാദ് പറഞ്ഞു

ന്യൂ ഡെൽഹി: സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്‌ക്കെതിരെ സിപിഐ പാർട്ടി കോൺഗ്രസിൽ വിമർശനം. കേരള ഘടകമാണ് വിമർശനം ഉന്നയിച്ചത്. പ്രവർത്തന റിപ്പോർട്ട് ചർച്ചയിലാണ് കേരളത്തിന്റെ വിമർശനം. നേതൃപദവിയിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിക്കണം. പദവികൾ അലങ്കാരമായി കൊണ്ടുനടക്കരുത്. യുദ്ധത്തിൽ പരാജയപ്പെട്ടാൽ സേന നായകൻ ആ സ്ഥാനത്ത് തുടരാറില്ലെന്ന് പി. പ്രസാദ് പറഞ്ഞു.

കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണമെന്ന് പാർട്ടി കോൺഗ്രസിൽ സിപിഐ കേരളം ഘടകം ആവശ്യമുയർത്തി. കോൺഗ്രസ് സഹകരണത്തിൽ സിപിഎമ്മിനെ പോലെ ഒളിച്ച് കളി ഒഴിവാക്കണമെന്നും കേരള ഘടകം ചർച്ചയിൽ പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കാന്‍ സി പി ഐ തീരുമാനം. പ്രായപരിധിയെ ചൊല്ലി പരസ്യപ്പോര് വരെ കേരളത്തില്‍ നടന്നതിനൊടുവില്‍ സി പി ഐ കേന്ദ്ര തീരുമാനവും കാനം രാജേന്ദ്രന് അനുകൂലമാകുകയാണ്. പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തുന്നത്. പ്രായപരിധി നടപ്പാക്കുന്നതിലെ ഭരണഘടന ഭേദഗതിയിൽ നാളെ ചർച്ചയുണ്ടാകും. പ്രായപരിധി നടപ്പാക്കുന്നതിന് ഭരണഘടന പാർട്ടി പരിപാടി കമ്മീഷൻ യോഗം നാളെ രാവിലെ 9.30 ന് ചേരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കമ്മീഷൻ അംഗമാണ്. റിപ്പോർട്ട് നാളെ വൈകിട്ട് സമർപ്പിക്കും

Similar Posts