Kerala
നായയെ കാറിന് പിന്നിൽ കെട്ടി വലിച്ച സംഭവം; പ്രതി അറസ്റ്റില്‍
Kerala

നായയെ കാറിന് പിന്നിൽ കെട്ടി വലിച്ച സംഭവം; പ്രതി അറസ്റ്റില്‍

Web Desk
|
26 July 2021 3:07 AM GMT

നായയെ കാറിന് പിന്നിൽ കെട്ടിയിരുന്നത് അറിഞ്ഞില്ലെന്നാണ് യുവാവിന്‍റെ മൊഴി

കോട്ടയം ചേന്നാമറ്റത്ത് കഴിഞ്ഞദിവസം നായയെ കാറിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍. കാർ ഓടിച്ചിരുന്ന ളാകാട്ടൂർ സ്വദേശി ജെഹു തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാല്‍ നായയെ കാറിന് പിന്നിൽ കെട്ടിയിരുന്നത് അറിഞ്ഞില്ലെന്നാണ് യുവാവിന്‍റെ മൊഴി.

നായയെ സൂക്ഷിച്ചിരുന്ന കൂട് തകർന്നിരുന്നുവെന്നും ഇതേതുടർന്ന് വീട്ടുകാരിൽ ആരോ കാറിന് പിന്നിൽ നായയെ കെട്ടിയിടുകയായിരുന്നുവെന്നും യുവാവ് പറയുന്നു. കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ പോകുന്നതിന് വേണ്ടി പണമെടുക്കാൻ താൻ എ.ടി.എമ്മിൽ പോവുകയായിരുന്നു. എന്നാല്‍ വണ്ടി ഓടിക്കുന്ന സമയത്ത് നായയെ വാഹനത്തിന് പിന്നിൽ കെട്ടിയ വിവരം അറിഞ്ഞിരുന്നില്ല. എ.ടി.എമ്മിന് മുന്നിൽവെച്ച് നാട്ടുകാർ പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നും യുവാവ് വിശദീകരിക്കുന്നു.

ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച ആ​റ​ര​യോ​ടെ അ​യ​ർ​ക്കു​ന്നം - ളാ​കാ​ട്ടൂ​ർ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. നാ​യയെ കെ​ട്ടി​വ​ലി​ച്ച നി​ല​യി​ൽ വാ​ഹ​നം ക​ട​ന്നു ​പോ​കു​ന്ന​ത്​ ക​ണ്ട നാ​ട്ടു​കാ​ർ പൊ​തു​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും പു​റത്തു​വ​ന്നു.

Similar Posts