Kerala
ഗാന്ധിജിയുടെ പ്രതിമയും ചിത്രങ്ങളും ഇടതുപക്ഷ സമരങ്ങളിൽ ഇനിയും ആക്രമിക്കപ്പെടരുത്; നേതാക്കൾ ഇക്കാര്യം അണികളോട് പറയണം: സി.എസ് ചന്ദ്രിക
Kerala

ഗാന്ധിജിയുടെ പ്രതിമയും ചിത്രങ്ങളും ഇടതുപക്ഷ സമരങ്ങളിൽ ഇനിയും ആക്രമിക്കപ്പെടരുത്; നേതാക്കൾ ഇക്കാര്യം അണികളോട് പറയണം: സി.എസ് ചന്ദ്രിക

Web Desk
|
25 Jun 2022 1:02 AM GMT

പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ കഴുത്തു തകർത്തപ്പോൾ തന്നെ നേതാക്കൾ അത് പരസ്യമായി തുറന്നുപറയണമായിരുന്നു. ഇന്ന് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധി ചിത്രത്തിനു നേരെ നടത്തിയ കാഴ്ചയും ഹൃദയഭേദകമാണ്.

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർ മഹാത്മാ ഗാന്ധിയുടെ ചിത്രം തല്ലിത്തകർത്തതിനെതിരെ എഴുത്തുകാരി സി.എസ് ചന്ദ്രിക. പാർട്ടി നേതാക്കൾ ഇക്കാര്യം അണികളോട് പറയണം. ഗാന്ധിജി ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ്. രാഷ്ട്രപിതാവാണ്. അതറിയാത്തവർക്ക് പറഞ്ഞുകൊടുക്കണമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ കഴുത്തു തകർത്തപ്പോൾ തന്നെ നേതാക്കൾ അത് പരസ്യമായി തുറന്നുപറയണമായിരുന്നു. ഇന്ന് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധി ചിത്രത്തിനു നേരെ നടത്തിയ കാഴ്ചയും ഹൃദയഭേദകമാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തെ പ്രതീരോധിക്കാനുള്ള സമരപ്രതീകമാണ് നമുക്ക് ഗാന്ധിജി. കോൺഗ്രസുകാർക്ക് മാത്രമല്ല, ഇടതുപക്ഷത്തിനും വലിയ വേദന തോന്നുന്നതുകൊണ്ടാണ് ഇത്രയും പറയുന്നതെന്നും അവർ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഗാന്ധിജിയുടെ പ്രതിമയും ചിത്രങ്ങളും കോൺഗ്രസ് പാർട്ടിക്കു നേരെയുള്ള ഇടതുപക്ഷ സമരങ്ങളിൽ ഇനിയും ആക്രമിക്കപ്പെടരുത്. പാർട്ടി നേതാക്കൾ ഇക്കാര്യം അണികളോട് പറയണം. ഗാന്ധിജി ഇന്ത്യയുടെ ആത്മാവിൻ്റെ ഭാഗമാണ്. രാഷ്ട്രപിതാവാണ്. അതറിയാത്തവർക്ക് പറഞ്ഞു കൊടുക്കണം. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ കഴുത്തു തകർത്തപ്പോൾ തന്നെ നേതാക്കൾ അതു പരസ്യമായി തുറന്നു പറയണമായിരുന്നു. ഇന്ന് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധി ചിത്രത്തിനു നേരെ നടത്തിയ കാഴ്ചയും ഹൃദയ ഭേദകമാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കാനുള്ള സമര പ്രതീകമാണ് നമുക്ക് ഗാന്ധിജി, കോൺഗ്രസുകാർക്കു മാത്രമല്ല, ഇടതു പക്ഷത്തിനും. വലിയ വേദന തോന്നുന്നതു കൊണ്ടാണ് ഇത്രയും പറയുന്നത്. ഇതാവർത്തിക്കാതിരിക്കണം.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐ ക്കാർ കേരളത്തിലെ സ്വന്തം സർക്കാരിനെയും ഇടതുപക്ഷ മുന്നേറ്റത്തെയുമാണ് ഏറ്റവുമധികം ദ്രോഹിച്ചിരിക്കുന്നത്.


ഗാന്ധിജിയുടെ പ്രതിമയും ചിത്രങ്ങളും കോൺഗ്രസ് പാർട്ടിക്കു നേരെയുള്ള ഇടതുപക്ഷ സമരങ്ങളിൽ ഇനിയും ആക്രമിക്കപ്പെടരുത്. പാർട്ടി...

Posted by C S Chandrika on Friday, June 24, 2022

Similar Posts