Kerala
CUSAT School of Engineering students will return to classes today after Techfest disaster, Cochin University of Science and Technology, CUSAT
Kerala

കുസാറ്റ് ദുരന്തം: സഹപാഠികളുടെ നോവോര്‍മയില്‍ അവര്‍ തിരികെ ക്ലാസ്‍മുറികളിലേക്ക്

Web Desk
|
30 Nov 2023 1:24 AM GMT

അപകടത്തിന് പിന്നാലെ മൂന്ന് ദിവസത്തെ അവധിക്ക് ശേഷമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്

കൊച്ചി: ടെക്ഫെസ്റ്റ് ദുരന്തത്തില്‍ പൊലിഞ്ഞ സഹപാഠികളുടെ ഓര്‍മയില്‍ കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥികള്‍ ഇന്ന് ക്ലാസുകളിലെത്തും. അപകടത്തിന് പിന്നാലെ മൂന്ന് ദിവസത്തെ അവധിക്ക് ശേഷമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. മാനസിക പിന്തുണ ആവശ്യമുള്ള വിദ്യാർഥികൾക്ക് സർവകലാശാല കൗണ്‍സിലിങ് നൽകിയിരുന്നു.

ഒറ്റ രാത്രിയിലെ ജാഗ്രതക്കുറവിൽ കുസാറ്റിലെ സ്കൂൾ ഓഫ് എന്‍ജിനീയറിങ്ങ് വിദ്യാർഥികൾക്ക് നഷ്ടമായത് മൂന്ന് സഹപാഠികളെയാണ്. അതുൽ തമ്പിയുടെയും ആൻ റുഫ്തയുടെയും സാറാ തോമസിന്റെയും ഓർമയിൽ വിദ്യാർഥികൾ ഇന്ന് ക്യാംപസിൽ തിരികെയെത്തും. ദുരന്തത്തിന്റെ ആഘാതം ഒരിക്കലും മറികടക്കാൻ കഴിയില്ലെങ്കിലും വിദ്യാർഥികൾക്ക് സർവകലാശാല മാനസികപിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

പലർക്കും കൗണ്‍സിലിങ് നൽകി. തിക്കിലും തിരക്കിലും ജീവൻ നഷ്ടമായ മൂന്നുപേരുടെയും കുടുംബത്തെ കണ്ട് ആശ്വസിപ്പിക്കാൻ എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥികളെത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെ ചികിത്സ സർവകലാശാല കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആറ് വിദ്യാർഥികളാണ് ഇനി ചികിത്സയിലുള്ളത്.

Summary: Students of Cusat School of Engineering will return to classes today in memory of their classmates who lost their lives in the Techfest disaster.

Similar Posts