Kerala
Cusat Syndicate meeting will be held today amid strong protests against Student Welfare Director PK Baby who is accused in the rape case.
Kerala

പി.കെ ബേബിക്കെതിരെ നടപടിയുണ്ടാകുമോ? കുസാറ്റ് സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും

Web Desk
|
20 July 2024 1:16 AM GMT

ബേബിയെ സിൻഡിക്കേറ്റിൽനിന്ന് ഒഴിവാക്കണമെന്ന അഭിപ്രായം സി.പി.എമ്മിലുണ്ട്

കൊച്ചി: വിദ്യാർഥിനിയെ കയറിപ്പിടിച്ച കേസിൽ പ്രതിയായ സ്റ്റുഡൻ്റ്സ് വെൽഫെയർ ഡയറക്ടർ പി.കെ ബേബിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ കുസാറ്റ് സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. ബേബിയെ സംരക്ഷിക്കുന്നുവെന്ന വിമർശനം നേരിടുന്ന വി.സി പി.ജി ശങ്കരൻ്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

പി.കെ ബേബിയുടെ സിൻഡിക്കേറ്റ് അംഗത്വം റദ്ദാക്കണമെന്നാണ് കെ.എസ്.യു അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ ആവശ്യം. ബേബിയെ സിൻഡിക്കേറ്റിൽനിന്ന് ഒഴിവാക്കണമെന്ന അഭിപ്രായം സി.പി.എമ്മിലുണ്ട്. ഇരയായ പെൺകുട്ടിക്കായി രംഗത്തുള്ളത് എസ്.എഫ്.ഐയാണ്.

കുസാറ്റിലെ ആഭ്യന്തര പരാതി സെൽ പെൺകുട്ടിയുടെ പരാതിയിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല. കളമശ്ശേരി പൊലീസിൽ പെൺകുട്ടി പരാതി നൽകിയതിനു പിറകെ ബേബി ഒളിവിൽ പോയിരിക്കുകയാണ്.

Summary: Cusat Syndicate meeting will be held today amid strong protests against Student Welfare Director PK Baby who is accused in the rape case.

Similar Posts